ബംഗളൂരു: ബംഗളൂരു സ്ഫോടന കേസ് വിചാരണ ഏകീകരിക്കണമെന്ന മഅ്ദനിയുടെ ആവശ്യത്തില്‍ എന്‍.ഐ.എ കോടതി വെള്ളിയാഴ്ച വിധി പറയും. ബുധനാഴ്ച മഅ്ദനിയുടെയും മറ്റു പ്രതികളുടെയും സര്‍ക്കാറിന്‍െറയും വാദം കേട്ട കോടതി വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി.
ഒമ്പത് കേസുകളിലായി 2584 സാക്ഷികള്‍ ഉള്ളതില്‍ 1504 സാക്ഷികളെ ഇതുവരെ വിസ്തരിച്ചതായും 800ഓളം സാക്ഷികള്‍ ബാക്കിയുള്ളതായും മഅ്ദനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നിലവിലെ അവസ്ഥയില്‍ ഇവരെ വിസ്തരിക്കാന്‍ ഒന്നര വര്‍ഷത്തിലധികം വേണം. പലതവണ സമന്‍സ് അയച്ചിട്ടും പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കോടതിയില്‍ ഹാജരാകാത്ത സാക്ഷികളുടെ പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു.
ഒമ്പതു കേസുകളിലെയും പല സാക്ഷികളും പ്രതികളും ഒന്നായതിനാല്‍ കേസ് ഒന്നിച്ചു പരിഗണിച്ചാല്‍ ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാമെന്ന് മഅ്ദനിക്കുവേണ്ടി അഡ്വ. ഉസ്മാന്‍ വാദിച്ചു. കേസുകള്‍ ഏകീകരിക്കുന്നതില്‍ ഏതിര്‍പ്പില്ളെന്ന് മറ്റു പ്രതികള്‍ക്കു വേണ്ടി ഹാജരായ അഡ്വ. ബാലന്‍ കോടതിയെ അറിയിച്ചു. സാക്ഷി വിസ്താരം പുരോഗമിക്കുന്ന ഘട്ടത്തില്‍ രാജിവെച്ച പബ്ളിക് പ്രോസിക്യൂട്ടര്‍ സീതാറാമിന്‍െറ നടപടിയെ പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ചോദ്യംചെയ്തു.
അതേസമയം, വിചാരണ അന്തിമഘട്ടത്തില്‍ എത്തിയ സമയം കേസുകളുടെ ഏകീകരണത്തില്‍ പ്രസക്തിയില്ളെന്നും ആദ്യ ഘട്ടത്തില്‍ ഇത് ആവശ്യപ്പെടണമായിരുന്നു എന്നും സര്‍ക്കാറിനു വേണ്ടി ഹാജരായ അസിസ്റ്റന്‍റ് പൊലീസ് കമീഷണര്‍ ശ്യാമപ്രസാദ് തടസ്സവാദം ഉന്നയിച്ചു. പബ്ളിക് പ്രോസിക്യൂട്ടര്‍ സീതാറാം രാജിവെച്ചതിനാല്‍ എഴുതി തയാറാക്കിയ വാദമുഖങ്ങളുമായാണ് കേസിന്‍െറ ചുമതലയുള്ള എ.സി.പി കോടതിയിലത്തെിയത്.
പബ്ളിക് പ്രോസിക്യൂട്ടര്‍ ഇല്ലാത്തതിനാല്‍ പ്രതികളും സാക്ഷികളും ബുധനാഴ്ച കോടതിയില്‍ ഹാജരായില്ല. കേസുകളുടെ ഏകീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച മഅ്ദനിയോട് വിചാരണ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.