ന്യൂഡല്‍ഹി: സൈനിക ആശുപത്രിയുടെ സ്റ്റിക്കര്‍ പതിച്ച സ്വകാര്യ കാര്‍ ന്യൂഡല്‍ഹിയില്‍നിന്ന് മോഷണംപോയി. രാഷ്ട്രം റിപ്പബ്ളിക് ദിനം ആഘോഷിക്കാനിരിക്കെ, ഒരാഴ്ചക്കിടെ തന്ത്രപ്രധാന സ്ഥലങ്ങളില്‍നിന്ന് മോഷണം പോകുന്ന മൂന്നാമത്തെ വാഹനമാണിത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പൊലീസ് ഐ.ജിയുടെ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനവും പത്താന്‍കോട്ടുനിന്ന് ഒരു ആള്‍ട്ടോ ടാക്സി കാറും കഴിഞ്ഞ ദിവസങ്ങളില്‍ മോഷണംപോയിരുന്നു. ടാക്സി കാറിന്‍െറ ഡ്രൈവറെ പിന്നീട് ഹിമാചലില്‍ മരിച്ച നിലയില്‍ കണ്ടത്തെുകയും ചെയ്തു. രണ്ടു സംഭവങ്ങളും സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ മോഷണ വാര്‍ത്ത പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.