നുഴഞ്ഞുകയറ്റം തടയാന്‍ ഇസ്രായേല്‍ വേലികള്‍ വരുന്നു

ന്യൂഡല്‍ഹി: പാകിസ്താന്‍ അതിര്‍ത്തിപങ്കിടുന്ന ഭാഗങ്ങളില്‍ ഇസ്രായേല്‍ മാതൃകയില്‍ അത്യാധുനിക വേലികള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് ഇന്ത്യ. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്‍റ പശ്ചാത്തലത്തില്‍, നുഴഞ്ഞുകയറ്റം തീരെ ഇല്ലാതാക്കാനാണ് ശ്രമം.
ഉന്നതനിലവാരമുള്ള കാമറകളും രാത്രികാല നിരീക്ഷണസംവിധാനവും മൂന്നാംതലമുറ തെര്‍മല്‍ ഇമേജറുകളും ഉള്‍പ്പെടുന്നതാണ് ഇസ്രായേലില്‍നിന്നുള്ള ഇത്തരം വേലികള്‍. റഡാറുകളുള്ള വേലിയില്‍ തൊട്ടാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് എളുപ്പം മനസ്സിലാകും. വേലിക്കടിയിലൂടെ നുഴഞ്ഞുകയറിയാലും പിടികൂടാവുന്ന ഭൂഗര്‍ഭ റഡാറുകളും ഇതിന്‍െറ പ്രത്യേകതയാണ്.
2014 നവംബറില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഗാസയില്‍ ഇത്തരം വേലികള്‍ സന്ദര്‍ശിക്കുകയും താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യക്ക് വേലികള്‍ നിര്‍മിച്ചുനല്‍കാമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു വാഗ്ദാനം ചെയ്തിരുന്നു. മാനുഷികാധ്വാനം കുറഞ്ഞതും കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതുമായ വേലികള്‍ പഞ്ചാബ്, കശ്മീര്‍ മേഖലകളില്‍ സ്ഥാപിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.