ന്യൂഡല്‍ഹി: ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാവുമെന്നു കണ്ട് കൃഷിയും വില്‍പനയും നിരോധിച്ചിരുന്ന കേസരിപ്പരിപ്പിന്‍െറ നിരോധം എടുത്തുകളയാനുള്ള നീക്കത്തെ പിന്തുണക്കുന്നതായി കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍. താന്‍ വര്‍ഷങ്ങളോളം കേസരിപ്പരിപ്പ് കഴിച്ചിട്ടുണ്ടെന്നും നിരോധം വന്ന് കിട്ടാതായതോടെയാണ് മറ്റു പരിപ്പുകള്‍ ഉപയോഗിച്ചു തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു. ബിഹാറിന്‍െറ പല ഭാഗങ്ങളിലും ജനങ്ങളുടെ പതിവുഭക്ഷണമായിരുന്നു ഇത്. അവിടെയെങ്ങും ആരോഗ്യപ്രശ്നമില്ളെന്നും ചെലവില്ലാത്ത കൃഷിയായ ഇതു അനുവദിക്കപ്പെട്ടാല്‍ പരിപ്പുവര്‍ഗങ്ങളുടെ ഇറക്കുമതിയില്‍ കുറവു വരുമെന്നും മന്ത്രി പറഞ്ഞു.
കഴിക്കുന്നവര്‍ക്കിടയില്‍ പക്ഷാഘാതം, കൈകാല്‍-നട്ടെല്ലു തളര്‍ച്ച എന്നിവ പതിവായതിനെ തുടര്‍ന്ന് 1966ലാണ് കേസരിപ്പരിപ്പിന് നിരോധമേര്‍പ്പെടുത്തിയത്. എന്നാല്‍, ആരോഗ്യപ്രശ്നങ്ങളില്ലാത്ത മൂന്നു തരം കേസരി ഇനങ്ങള്‍ ലഭ്യമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. നിരോധം നീക്കുന്നതു സംബന്ധിച്ച് പൊതുജനങ്ങളില്‍നിന്ന് അഭിപ്രായമാരായാന്‍ ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി ആരോഗ്യ മന്ത്രാലയത്തോട് അനുമതി തേടിയിട്ടുണ്ട്. തുവരപ്പരിപ്പില്‍ മായമായി ചേര്‍ത്ത് കേസരിപ്പരിപ്പ് പലയിടത്തും വില്‍ക്കുന്നുണ്ട്.
അതിനിടെ, ബാബാ രാംദേവിന്‍െറ കമ്പനി അനുമതിയില്ലാതെ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വിപണിയിലത്തെിക്കുന്നതു സംബന്ധിച്ച ചോദ്യത്തിന് അനുമതി നല്‍കേണ്ടത് ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) ആണെന്നും അതു ആരോഗ്യമന്ത്രാലയത്തിനു കീഴിലാണെന്നുമായിരുന്നു പാസ്വാന്‍െറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.