റബര്‍ ഇറക്കുമതി ​​കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

ന്യൂഡല്‍ഹി: സ്വാഭാവിക റബറിന്‍െറ ഇറക്കുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. മാര്‍ച്ച് 31 വരെയാണ് നിരോധം. റബര്‍ കര്‍ഷക പ്രതിസന്ധി  നേരിടുന്നതിന് കേന്ദ്ര ഇടപെടലിന് മുറവിളി ഉയരുന്നതിനിടയിലാണ് കേന്ദ്ര നടപടി.റബര്‍ ഇറക്കുമതി മുംബൈ, ചെന്നൈ തുറമുഖങ്ങളിലൂടെ മാത്രമാക്കി കഴിഞ്ഞ ദിവസം കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ വിജ്ഞാപനം   ദേദഗതി ചെയ്താണ് പുതിയ ഉത്തരവ്. രണ്ടു തുറമുഖങ്ങളിലൂടെ നിര്‍ബാധം അനുവദിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് യാതൊരു ഗുണവുമില്ളെന്നും  ടയര്‍ വ്യവസായികള്‍  ഈ  തുറമുഖങ്ങളിലൂടെ ഇറക്കുമതി നിര്‍ബാധം നടത്തുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.