Posted On
date_range Updated On
date_range പത്താൻകോട്ടിനടുത്ത് നുഴഞ്ഞുകയറ്റ ശ്രമം; ഏറ്റുമുട്ടലിൽ ഒരാൾ മരിച്ചു
പത്താൻകോട്ട്: പഞ്ചാബിലെ പത്താൻകോട്ടിനടുത്ത് പാകിസ്താൻ അതിർത്തിയിൽ നിന്നും നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരാൾ ബി.എസ്.എഫുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചു. മൂന്ന് പേർ നുഴഞ്ഞുകയറാൻ ശ്രമിച്ചതായി സൈന്യം അറിയിച്ചു. ഇതിലൊരാളാണ് ബി.എസ്.എഫിന്‍റെ വെടിയേറ്റ് മരിച്ചത്.
മറ്റ് രണ്ട് പേർ ഓടിപ്പോയെന്നാണ് സൂചന.
പാകിസ്താനിൽ നിന്ന് പഞ്ചാബിലേക്ക് മയക്കുമരുന്ന് കടത്താനായി ഈ മേഖലയാണ് മയക്കുമരുന്ന് മാഫിയ ഉപയോഗപ്പെടുത്തുന്നത്. അതിനാൽ നുഴഞ്ഞുകയറിയവർ തീവ്രവാദികളാണോ മയക്കുമരുന്ന് മാഫിയയിൽ ഉൾപ്പെടുന്നവരാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. പത്താൻകോട്ട് ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഈ മേഖലയിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.