റെയില്‍വേയില്‍ ഇനി വിദേശികള്‍ക്കും ഓണ്‍ലൈന്‍ ടിക്കറ്റ്

ന്യൂഡല്‍ഹി: വിദേശികള്‍ക്ക് തങ്ങളുടെ നാടുകളില്‍നിന്ന് ഓണ്‍ലൈനായി റെയില്‍വേ ടിക്കറ്റ് ബുക് ചെയ്യാനുള്ള സൗകര്യം ഉടന്‍ നിലവില്‍വരുമെന്ന് ഐ.ആര്‍.സി.ടി.സി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.കെ. മനോച പറഞ്ഞു. നിലവില്‍ ടൂര്‍ ഓപറേറ്റര്‍മാര്‍ മുഖേനയാണ് വിദേശികള്‍ ടിക്കറ്റ് ബുക് ചെയ്യുന്നത്. നേരത്തേ ഈ സൗകര്യം ഉണ്ടായിരുന്നെങ്കിലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ദുരുപയോഗങ്ങള്‍ നടക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. പുതിയ സംവിധാനത്തില്‍ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ടിക്കറ്റുകള്‍ ബുക് ചെയ്യാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.