തട്ടിപ്പ് ഉപകരണങ്ങള്‍ ഘടിപ്പിച്ച കാറുകള്‍ വില്‍ക്കരുതെന്ന് ഹരിത ട്രൈബ്യൂണല്‍


ന്യൂഡല്‍ഹി: പുകപരിശോധനയില്‍ കൃത്രിമ ഫലം കാണിക്കുന്ന ഉപകരണങ്ങള്‍ ഘടിപ്പിച്ച ഡീസല്‍ കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കരുതെന്ന് കാര്‍ നിര്‍മാതാക്കളിലെ ഭീമനായ വോക്സ് വാഗണിനോട് ദേശീയ ഹരിത ട്രൈബ്യൂണല്‍.
ഇത്തരം കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നില്ളെന്ന സത്യവാങ്മൂലം നല്‍കാനും ട്രൈബ്യൂണല്‍ കമ്പനിയോട് ഉത്തരവിട്ടു. പുകപരിശോധനാ ഫലങ്ങളില്‍ മാറ്റം വരുത്തുന്നതിന് ഡീസല്‍ വാഹനങ്ങളില്‍ പ്രത്യേക സോഫ്റ്റ്വെയര്‍ ഘടിപ്പിച്ച വാഹനങ്ങള്‍ പുറത്തിറക്കുന്നതായി ഡല്‍ഹി നിവാസികളാണ് പരാതി നല്‍കിയത്. ഹരജിയില്‍ നടപടി സ്വീകരിച്ച് വോക്സ്വാഗണ്‍, കേന്ദ്രസര്‍ക്കാര്‍, ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവര്‍ക്ക് ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചിരുന്നു.  സോഫ്റ്റ്വെയര്‍ ഘടിപ്പിച്ച 3.24 ലക്ഷം കാറുകള്‍ വോക്സ്വാഗണ്‍ പിന്‍വലിക്കുന്നതായ വാര്‍ത്ത ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.  പുകനിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കാറുകള്‍ മാത്രമാണ് വോക്സ്വാഗണ്‍ ഇന്ത്യയില്‍ വില്‍ക്കുന്നതെന്ന് കമ്പനിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പിനാകി മിശ്ര വാദിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.