Posted On
date_range Updated On
date_range ജമ്മു കശ്മീരില്‍ പത്തു തൊഴിലാളികള്‍ വെന്തുമരിച്ചു
ശ്രീനഗര്‍: ജമ്മുവിലെ സ്വകാര്യ നിര്‍മാണ കമ്പനിയിലെ പത്തു തൊഴിലാളികള്‍ തീപിടുത്തത്തില്‍ മരിച്ചതായി റിപോര്‍ട്ട്. ജമ്മു ശ്രീനഗര്‍ ഹൈവേക്ക് സമീപം രംബാന്‍ ജില്ലയിലെ ചന്ദേര്‍കോട്ടില്‍ ആണ് ദുരന്തം. താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ സ്ഥലത്ത് കിടന്നുറങ്ങുകയായിരുന്നു ഇവര്‍. ഗുരുതരമായ പൊള്ളലുകളോടെ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം തിരിച്ചറിഞ്ഞിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. പഞ്ചാബ്,ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീരിന്റെ വിവിധ ഭാഗങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.