Posted On
date_range Updated On
date_range ബംഗാളിൽ സി.പി.എം-കോൺഗ്രസ് ധാരണക്ക് ഹൈക്കമാഡിന്‍റെ പച്ചക്കൊടി
ന്യൂഡല്‍ഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ സി.പി.എമ്മുമായുള്ള ധാരണക്ക് കോണ്‍ഗ്രസ് ഹൈക്കമാvd]ഡിന്‍റെ പച്ചക്കൊടി.
ജനാധിപത്യ ശക്തികളുമായി സഹകരിക്കുമെന്ന് ബംഗാള്‍ പി.സി.സി അധ്യക്ഷന്‍ അധിര്‍ ചൗധരി അറിയിച്ചു. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരമാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍റെ പ്രസ്താവന.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയെ നേരിടുന്നതിന് ശക്തമായ സഖ്യം ആവശ്യമാണെന്ന് സി.പി.എമ്മിനും കോൺഗ്രസിനും മനസിലായതിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സഖ്യത്തിന് ഇരുപാർട്ടികളും തയാറെടുക്കുന്നത്. തെരഞ്ഞെടുപ്പില്‍ 80 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് സി.പി.എം വിട്ടുകൊടുക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.