Posted On
date_range Updated On
date_range 251 രൂപയുടെ ഫോണ്‍ തട്ടിപ്പെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ബി.ജെ.പി നേതാവിന്‍െറ കാര്‍മികത്വത്തില്‍ 251 രൂപക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പുനടത്തുന്നതിനെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
ആറുകോടി ഫോണുകള്‍ ഇതുവരെ ബുക് ചെയ്തതിലൂടെ 1000 കോടിയോളം രൂപയാണ് കമ്പനിക്ക് ലഭിച്ചത്. മൊബൈല്‍ ഫോണ്‍ പ്ളാന്‍റ് സ്ഥാപിച്ചാല്‍ ഒരു ഫോണിന് 1400 രൂപ വില വേണ്ടിവരുമെന്നാണ് കമ്പനിയുടെ ഡയറക്ടര്‍ പറയുന്നത്. ഇത് കേന്ദ്രസര്‍ക്കാറിന്‍െറ നേതൃത്വത്തില്‍ ബി.ജെ.പി നടത്തുന്ന കുംഭകോണമാണ്. കേവലമൊരു കട നടത്തുന്ന കമ്പനിയുടമയുടെ പക്കല്‍ ഇത്തരമൊരു പ്ളാന്‍റ് സ്ഥാപിക്കാനുള്ള സ്വത്ത് വകകളില്ല. ഈ പണം സുരക്ഷിതമായി വെക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് പ്രമോദ് തിവാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.