സോണി സോറിക്ക്​ നേരെ ആസിഡ്​ ആക്രമണം

ദന്തേവാഡ: ആദിവാസി ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തക സോണി സോറിക്ക് നേെര ആസിഡ് ആക്രമണം. മാവോവാദി സാന്നിധ്യം ശക്തമായ ഛത്തീസ്ഗഢിലെ ദന്തേവാഡയിലാണ് എ.എ.പി നേതാവ് കൂടിയായ സോണി സോറി ആക്രമണത്തിന് ഇരയായത്.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ജഗദൽപൂരിൽ നിന്ന് ഗീതമിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് സോണി സോറി ആക്രമിക്കപ്പെട്ടത്. സോണിക്കൊപ്പം വേറെ രണ്ട് പേര്‍ കൂടിയുണ്ടായിരുന്നു. സോണി സോറിയെയും സൂഹൃത്തുക്കളെയും മൂന്നംഘ സംഘം തടയുകയായിരുന്നു. തുടര്‍ന്ന്  അവരോട് വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ സോണിയുടെ മുഖത്തേക്ക് അക്രമികളിലൊരാള്‍ ആസിഡ് എന്ന് തോന്നിക്കുന്ന രാസവസ്തു ഒഴിക്കുകയുമായിരുന്നു. മുഖത്ത്‌ പൊള്ളലേറ്റ ഇവരെ കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല.

മാവോ‌യിസ്റ്റ് ബന്ധം ആരോപിച്ച് 2011ല്‍ പൊലീസ് അറസ്റ്റ് ചെയ്ത സോണി സോറി സ്റ്റഡിയില്‍ ലൈംഗിക പീഡനം ഉള്‍പ്പെടെ കൊടിയ പീഡനങ്ങള്‍ക്ക് ഇരയായിരുന്നു. ജനനേന്ദ്രിയത്തില്‍ കരിങ്കല്‍ ചീളും പാറക്കഷണങ്ങളും കയറ്റിയാണ് പൊലീസുകാര്‍ അവരെ അതിക്രൂരമായി പീഡിപ്പിച്ചത്. വ്യവസായ ഗ്രൂപ്പായ എസ്സാര്‍ ഗ്രൂപ്പില്‍ നിന്നും നക്‌സലുകള്‍ക്കായി പണം വാങ്ങി നല്‍കി എന്നായിരുന്നു സോണിക്കെതിരായ ആരോപണം. രണ്ട് വര്‍ഷത്തിലധികം റായ്പൂര്‍ ജയിലില്‍ അടക്കപ്പെട്ട സോണിക്ക് പിന്നീട് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.