ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും എതിര്‍ക്കുന്നത് കുറ്റകൃത്യമായെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: ജെ.എന്‍.യു പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും എതിര്‍ക്കുന്നത് വലിയ കുറ്റകൃത്യമായി മാറിയെന്ന് കെജ്രിവാള്‍ പറഞ്ഞു.
ബി.ജെ.പി, ആര്‍.എസ്.എസ് അനുഭാവികള്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുമ്പോള്‍ അവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. കേന്ദ്രത്തിന്‍െറ പുതിയ ഐ.പി.സി അനുസരിച്ച് ബി.ജെ.പിക്കാരന്‍ കൊലപാതകമോ ബലാത്സംഗമോ ചെയ്താല്‍ കുറ്റമല്ല. അതേസമയം, ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും എതിര്‍ത്താല്‍ കുറ്റമാകും. കെജ്രിവാള്‍ ട്വിറ്ററില്‍ കറിച്ചു. ജെ.എന്‍.യു വിദ്യാര്‍ഥിയൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിനെ പട്യാല കോടതിയില്‍ ഹാജരാക്കിയസമയത്ത് ബി.ജെ.പി എം.എല്‍.എ ഒ.പി. ശര്‍മയും ഒരുകൂട്ടം അഭിഭാഷകരും കോടതിവളപ്പില്‍ അഴിഞ്ഞാടിയ സംഭവമാണ് കെജ്രിവാള്‍ സൂചിപ്പിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.