രാഷ്ട്രീയ ഈസായ് മഞ്ച്: ആര്‍.എസ്.എസ് തന്ത്രം തടയാന്‍ ക്രിസ്ത്യന്‍ നേതാക്കളുടെ ദേശീയ കൂടിയാലോചന

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന ആര്‍.എസ്.എസ് തന്ത്രമാണ് രാഷ്ട്രീയ ഈസായ് മഞ്ചിന്‍െറ രൂപവത്കരണത്തിന് പിന്നിലുള്ളതെന്നും ക്രിസ്തീയസമുദായം അതിന് വശംവദരാകരുതെന്നും ഡല്‍ഹിയില്‍ നടന്ന ക്രിസ്തീയ നേതാക്കളുടെ ദേശീയ കൂടിയാലോചനയില്‍ മുന്നറിയിപ്പ് നല്‍കി. മുസ്ലിം രാഷ്ട്രീയ മഞ്ച് ഉണ്ടാക്കിയശേഷവും ആര്‍.എസ്.എസ് ഇന്ത്യയിലെ മുസ്ലിംകളോട് പെരുമാറിയത് എങ്ങനെയാണെന്ന് ക്രിസ്തീയസമുദായം ഓര്‍മിക്കണമെന്നും യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം സംഘടിപ്പിച്ച ദേശീയ കൂടിയാലോചനയില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

മുസ്ലിം രാഷ്ട്രീയ മഞ്ച് മാതൃകയില്‍ രാഷ്ട്രീയ ഈസായ് മഞ്ചുണ്ടാക്കാന്‍ ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ്കുമാര്‍ വിവിധ ക്രിസ്ത്യന്‍ നേതാക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ദേശീയ കൂടിയാലോചനക്ക് വേദിയൊരുക്കിയത്. മുന്‍ ദേശീയോദ്ഗ്രഥന കൗണ്‍സില്‍ അംഗം ജോണ്‍ ദയാല്‍, സോണിയ ഗാന്ധിയുടെ ദേശീയ ഉപദേശകസമിതി അംഗമായിരുന്ന ഹര്‍ഷ് മന്ദിര്‍, ബംഗളൂരു സെന്‍റ് ജോസഫ്സ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ആംബ്രോസ് പിന്‍േറാ എന്നിവരുടെ സംസാരിച്ചു.

ക്രിസ്ത്യന്‍ സമുദായത്തിനുള്ളതാണെന്ന് പറയുന്ന മഞ്ചിന്‍െറ ചട്ടക്കൂട് തങ്ങള്‍ തയാറാക്കുമെന്നും തങ്ങള്‍ പറയുന്നത് അനുസരിക്കണമെന്നുമാണ് ആര്‍.എസ്.എസ് പറയുന്നത്.  മുസ്ലിം രാഷ്ട്രീയ മഞ്ച് രൂപവത്കരിച്ചശേഷം എത്ര കലാപങ്ങളും കൂട്ടക്കൊലകളും രാജ്യത്തുണ്ടായെന്ന് ക്രിസ്ത്യന്‍സമുദായം ഓര്‍മിക്കണമെന്നും ദയാല്‍ പറഞ്ഞു. ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിരവധി ക്രിസ്ത്യന്‍ സംഘടനകള്‍ ആര്‍.എസ്.എസിനെ സമീപിച്ചിട്ടുണ്ടെന്ന് മഞ്ചിന്‍െറ ബുദ്ധികേന്ദ്രമായ ഇന്ദ്രേഷ്കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വരും ആഴ്ചകളില്‍ മറ്റു സംസ്ഥാനങ്ങളിലും സംഭാഷണങ്ങള്‍ നടക്കുമെന്നും ഇന്ദ്രേഷ്കുമാര്‍ പറഞ്ഞു. എന്നാല്‍, ഇന്ദ്രേഷ് കുമാറിനെ ഖണ്ഡിച്ച ഡല്‍ഹി കത്തോലിക്കാ രൂപത വക്താവ് സവാരിമുത്തു ശങ്കര്‍, സര്‍ക്കാറിനുവേണ്ടി സംഭാഷണത്തിന് ആര്‍.എസ്.എസിന് എന്തവകാശമാണുള്ളതെന്ന് ചോദിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.