ബംഗളൂരു: ബംഗളൂരുവില്‍ വീണ്ടും പുലിയിറങ്ങിയതായി അഭ്യൂഹം. രണ്ടു ദിവസം മുമ്പ് പുലിയെ പിടികൂടിയ വിബ്ജിയോര്‍ സ്‌കൂളിനു സമീപത്താണ് പുലിയെ കണ്ടതെന്നാണ് വിവരം. രണ്ടു പുലികളുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍, പുലിയെ ആരും കണ്ടതായി വിവരമില്ല. സംഭവത്തെ തുടര്‍ന്ന് ബുധനാഴ്ച സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. സ്ഥലത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മൂന്ന് ദിവസം മുമ്പാണ് മാറത്തഹള്ളിയെ വിറപ്പിച്ച പുലിയെ പത്തു മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ അധികൃതര്‍ പിടികൂടിയത്. വിബ്ജിയോര്‍ സ്കൂളില്‍നിന്നാണ് പുലിയെ പിടികൂടിയത്. വെടിവെച്ച് മയക്കിയ പുലിയെ കൂട്ടിലാക്കി ബെന്നാര്‍ഘട്ട ബയോളജി പാര്‍ക്കിലേക്ക് മാറ്റി. പുലിയെ പിടികൂടുന്നതിനിടെ മൂന്നു വനംവകുപ്പ് ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു.
ഞായറാഴ്ച രാവിലെയാണ് സ്കൂളിലെ സുരക്ഷാ ജീവനക്കാര്‍ പുലിയെ കാണുന്നത്. ഉടനെ പൊലീസിനെയും വനംവകുപ്പ് ജീവനക്കാരെയും വിവരം അറിയിച്ചു. അവരത്തെി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പുലി സ്കൂളിലെ കോറിഡോറിലൂടെ നീങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ കണ്ടത്തൊനായത്. സ്കൂളും പരിസരവും അരിച്ചുപെറുക്കിയെങ്കിലും പുലിയെ കണ്ടാത്താനായില്ല. പരിശോധന തുടരുന്നതിനിടെ വൈകീട്ട് നാലു മണിയോടെ പുലി വീണ്ടുമത്തെി. സ്കൂള്‍ കെട്ടിടത്തിനകത്തേക്ക് കയറിയ പുലിയ പിടികൂടാനുള്ള ശ്രമത്തിനിടെ ജീവനക്കാരുടെ പിന്നാലെയെത്തി അക്രമിക്കുകയായിരുന്നു. ഒടുവില്‍ വൈകീട്ട് 6.30ഓടെ പുലിയെ പിടികൂടി. കൂട്ടിലാക്കിയ പുലിയെ എട്ടു മണിയോടെ ബെന്നാര്‍ഘട്ട ബയോളജി പാര്‍ക്കിലേക്ക് കൊണ്ടുപോയി.
വനം-വന്യജീവി വിദഗ്ധന്‍ സഞ്ജയ് ഗുബ്ബി, രണ്ടു പ്രാദേശിക ഫോട്ടോഗ്രാഫര്‍മാര്‍, ഒരു പ്രദേശവാസി എന്നിവര്‍ക്കു പുലിയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.