മുസ് ലിംകളുടെ മുന്‍കൈയില്‍ കശ്മീരി പണ്ഡിറ്റിന്‍െറ ശവസംസ്കാരം

ശ്രീനഗര്‍: കശ്മീരി പണ്ഡിറ്റിന്‍െറ സംസ്കാരച്ചടങ്ങ് നടത്തി പ്രദേശത്തെ മുസ്ലിംകള്‍ മാതൃകയായി . കശ്മീരിലെ കുല്‍ഗാം ജില്ലയിലെ മല്‍വാന്‍ ഗ്രാമവാസിയായ ജാനകി നാഥ്് (84) ശനിയാഴ്ചയാണ് മരിച്ചത്. ഇദ്ദേഹത്തിന്‍െറ ബന്ധുക്കള്‍ കൂടെയില്ലാത്തതിനാല്‍ മുസ്ലിംകള്‍ തന്നെ ചടങ്ങ് നടത്തുകയായിരുന്നു. പണ്ഡിറ്റ് കുടുംബങ്ങളുടെ ആചാരപ്രകാരമായിരുന്നു സംസ്കാരം.
1990ല്‍ തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് പണ്ഡിറ്റുകള്‍ നാടുവിട്ടപ്പോള്‍ പ്രദേശത്തുതന്നെ താമസിച്ചയാളാണ് ജാനകി നാഥ്. 1990ല്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചു. 5000ത്തോളം മുസ്ലിംകളുള്ള പ്രദേശത്ത് ശേഷിച്ച ഏക പണ്ഡിറ്റായിരുന്നു ജാനകി നാഥ്.വര്‍ഷങ്ങളായി മുസ്ലിം കുടുംബങ്ങള്‍ക്കൊപ്പം സൗഹൃദത്തോടെ ജീവിച്ചിരുന്ന അദ്ദേഹം  അഞ്ചു വര്‍ഷമായി ശാരീരികവിഷമതയിലായിരുന്നു. ഇദ്ദേഹത്തെ പരിപാലിച്ചിരുന്നത് അയല്‍വാസികളായിരുന്നു. തങ്ങള്‍ക്ക് മുതിര്‍ന്ന സഹോദരനെപ്പോലെയായിരുന്നു ജാനകിനാഥെന്ന് പ്രദേശവാസി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.