പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ സ്ത്രീ പൂച്ചട്ടിയെറിഞ്ഞു

ന്യൂഡല്‍ഹി: ഡല്‍ഹിയല്‍ പ്രധാനമന്ത്രിയുടെ വഹന വ്യൂഹത്തിന് നേരെ പൂച്ചട്ടിയെറിഞ്ഞ് യുവതിയുടെ പ്രതിഷേധം. വിജയ് ചൗക്കിലൂടെ പ്രധാനമന്ത്രി സഞ്ചരിച്ചുകൊണ്ടിരിക്കെയാണ് ഏറ് വന്നത്. പ്രാഥമികമായ റിപോര്‍ട്ടുകള്‍ വെച്ച് ഇവര്‍ വാഹനത്തിന് മുന്നില്‍ തടസ്സം സൃഷ്ടിച്ചതായും അവിടെ നിന്ന് മാറാന്‍ വിസമ്മതിച്ചതായും പറയപ്പെടുന്നു. ഡല്‍ഹി പൊലീസ് പിടികൂടിയ ഇവരെ ചോദ്യം ചെയ്യാനായി കൊണ്ടുപോയി.

രാഷ്ട്രപതിഭവനു സമീപം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നീങ്ങുന്നതിനിടെ റോഡില്‍നിന്നു മാറാന്‍ വിസമ്മതിച്ച യുവതി സമീപത്തെ പൂച്ചട്ടി എടുത്ത് എറിയുകയായിരുന്നു. ഉടന്‍തന്നെ പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തു. താന്‍ പല തവണ അനുമതി തേടിയിട്ടും പ്രധാനമന്ത്രി കാണാന്‍ അനുവാദം നല്‍കിയില്ളെന്ന് പൊലീസ് വാഹനത്തിലേക്കു കയറ്റുന്നതിനിടെ യുവതി വിളിച്ചുപറയുന്നുണ്ടായിരുന്നു.  എറിയാനുണ്ടായ കാരണത്തെക്കുറിച്ച് സ്ഥിരീകരണമുണ്ടായിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി. 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.