ഗർഭസ്ഥ ശിശുവി​െൻറ ലിംഗ നിർണയം നിർബന്ധമാക്കണം -​മനേക ഗാന്ധി

ജെയ്പൂർ: ഗർഭസ്ഥ ശിശുവിെൻറ ലിംഗനിർണയത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്രസർക്കാർ പിൻവലിച്ചേക്കും. ലിംഗ നിർണയ പരിശോധന നിർബന്ധമാക്കുന്ന കാര്യം കേന്ദ്രമന്ത്രിസഭ പരിഗണിക്കുന്നുണ്ടെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗന്ധി പറഞ്ഞു. പെൺ ഭ്രൂണഹത്യ തടയുക എന്ന ലക്ഷ്യത്തോടെ രണ്ട് പതിറ്റാണ്ട് മുമ്പാണ് ഗർഭസ്ഥ ശിശുവിെൻറ നിർണയത്തിന് നിരോധം നടപ്പാക്കിയത്. ലിംഗ നിർണയം നിർബന്ധമാക്കിയതിന് ശേഷംപെൺഭ്രൂണഹത്യയുടെ എണ്ണം പരിശോധിക്കാനാണ് കേന്ദ്രം ഉേദ്ദ്യശിക്കുന്നത്.

 സ്ത്രീകൾ ഗർഭം ധരിച്ചിരിക്കുന്നത് ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ എന്ന് അവരെ അറിയിക്കണമെന്നാണ് എെൻറ വ്യക്തിപരമായ അഭിപ്രായമെന്ന് മനേക ഗാന്ധി പറഞ്ഞു. ഇത് രേഖപ്പെടുത്തിയതിന് ശേഷം അവർ പെൺകുഞ്ഞുക്കൾക്ക് ജന്മം നൽകുന്നുേണാ എന്ന് പരിശോധിക്കുകയാണ് വേണ്ടതെന്നും ജെയ്പൂരിൽ നടക്കുന്ന പ്രാദേശിക പത്രാധിപരുടെ സമ്മേളനത്തിൽ മനേക ഗാന്ധി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.