തീവ്രവാദത്തിനെതിരെ പാകിസ്താൻ ശക്തമായ നടപടികളെടുക്കണം -ജോൺ കെറി

ന്യൂഡൽഹി: തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരായി ശക്തമായ നടപടികളുമായി പാകിസ്താൻ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറി. തീവ്രവാദ ക്യാമ്പുകൾ അടച്ചുപൂട്ടുന്നതിന് നടപടിയെടുക്കണമെന്ന് അമേരിക്ക പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്രവാദം കാരണം അവിടുത്തെ ജനങ്ങൾ പൊറുതി മുട്ടുകയാണ്. 50000 പാകിസ്താനികളാണ് തീവ്രവാദത്തിന്‍റെ ഫലമായി കൊല്ലപ്പെട്ടത്. ഇന്ത്യ--പാക് ബന്ധം വഷളാവാത്ത രീതിയിൽ പരിഹാരം കാണാൻ പാകിസ്താൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി ഐ.ഐ.ടിയിലെ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ധ്രുവീകരണം അത്ര നല്ല കാര്യമല്ല. നൈരാശ്യവും അസഹിഷ്ണുതയും കൊണ്ടാണ് ഇതുണ്ടാക്കുന്നത്. മറ്റൊരു രാജ്യത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് അഭിപ്രായം പറഞ്ഞ് വിവാദമുണ്ടാക്കാൻ താൽപര്യമില്ല. യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ കുറിച്ച് തനിക്കൊന്നും പറയാൻ കഴിയില്ലെന്നും കെറി വ്യക്തമാക്കി.

ഇന്ത്യ ജി.എസ്.ടി ബിൽ പാസാക്കിയതും പുതിയ നിർധനത്വ നിയമവും വിദേശ നിക്ഷേപങ്ങളിൽ മാറ്റങ്ങൾ വരുത്തും. ഇന്ത്യയും അമേരിക്കയും ജനാധിപത്യ മൂല്യങ്ങൾ മുറുകെപിടിച്ചാണ് മുന്നോട്ട് പോകേണ്ടത്. സമാധാനപരമായ സമരങ്ങൾ നടത്താൻ ജനങ്ങളെ അനുവദിക്കണം. തീവ്രവാദത്തിന്‍റെ വേദന ഇരു രാജ്യങ്ങൾക്കും അറിയാം. തീവ്രവാദത്തെ ഇല്ലാതാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  
 

ദക്ഷിണ ചൈനാക്കടല്‍ പ്രശ്നം സൈനികമായി പരിഹരിക്കാനാവില്ളെന്ന് കെറി
ന്യൂഡല്‍ഹി: ദക്ഷിണ ചൈനാക്കടല്‍ പ്രശ്നത്തിന് സൈനിക പരിഹാരമില്ളെന്നും ചൈനയും ഫിലിപ്പീന്‍സും അന്താരാഷ്ട്ര ട്രൈബ്യൂണല്‍ വിധി അനുസരിക്കണമെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. രണ്ടാം ലോക യുദ്ധത്തിനു ശേഷം വളരെയധികം ഊര്‍ജം ചെലവഴിച്ചാണ് അന്താരാഷ്ട്ര തലത്തില്‍ സമാധാനം കൊണ്ടുവന്നതെന്നും അതിനെ മാനിക്കണമെന്നും കെറി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ട്രൈബ്യൂണല്‍ വിധികള്‍ മാനിക്കുന്ന കാര്യത്തില്‍ ലോകം ഇന്ത്യയെ കണ്ടുപഠിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ- ബംഗ്ളാദേശ് അതിര്‍ത്തി തര്‍ക്കത്തിലെ വിധി സ്വീകരിച്ച നടപടി ഉദ്ധരിച്ചാണ് അദ്ദേഹം അഭിപ്രായപ്രകടനം നടത്തിയത്. ഈ മാതൃക ദക്ഷിണ ചൈനാക്കടല്‍ പ്രശ്നത്തിലും മാതൃകയാക്കണം. ദക്ഷിണ ചൈനാക്കടലില്‍ ചൈനക്ക് ചരിത്രപരമായ അധികാരമില്ളെന്ന് ഹേഗിലെ അന്താരാഷ്ട്ര കോടതി വിധിച്ചത് ചൈന അംഗീകരിച്ചിരുന്നില്ല.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.