Posted On
date_range Updated On
date_range ശല്യം ചെയ്ത പൂവാലനെ പെണ്‍കുട്ടികള്‍ കൈകാര്യം ചെയ്തു -വീഡിയോ
ഭുവനേശ്വര്‍: ശല്യം ചെയ്ത പൂവാലനെ രണ്ട് പെണ്‍കുട്ടികള്‍ കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറലായി. ഒഡീഷയിലെ ഉത്കല്‍ സര്‍വ്വകലാശാലയില്‍ ഞായറാഴ്ചയാണ് സംഭവം. ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെ എം.ബി.എ വിദ്യാര്‍ഥിനിയെ ഒരാള്‍ പിന്തുടരുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയുമായിരുന്നു. ശല്യം സഹിക്കാനാകാതെ പെണ്‍കുട്ടി തന്റെ സുഹൃത്തായ നിയമ വിദ്യാര്‍ഥിനിയെയും കൂട്ടി തിരിച്ചെത്തി പൂവാലനെ മുളവടി കൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു. ഇയാൾ സ്വകാര്യ സ്‌കൂളിൽ അധ്യാപകനാണെന്ന് സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.