കൂടങ്കുളം യൂനിറ്റ് രണ്ടില്‍ ഉല്‍പാദനം തുടങ്ങി

നാഗര്‍കോവില്‍: കൂടങ്കുളം ആണവനിലയത്തില്‍ യൂനിറ്റ് രണ്ടില്‍നിന്ന് വ്യവസായികാടിസ്ഥാനത്തിലെ വൈദ്യുതി ഉല്‍പാദനം തിങ്കളാഴ്ച തുടങ്ങി. രാവിലെ 11.17ന് ഉല്‍പാദിപ്പിച്ച 245 മെഗാവാട്ട് വൈദ്യുതി സതേണ്‍ ഗ്രിഡുമായി സംയോജിപ്പിച്ചതായി സൈറ്റ് ഡയറക്ടര്‍ ആര്‍.എസ്. സുന്ദര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
യൂനിറ്റ് രണ്ട് കഴിഞ്ഞ ജൂലൈ 10ന് ക്രിറ്റിക്കാലിറ്റി കൈവരിച്ചെങ്കിലും അതിനുശേഷമുള്ള നിരവധി പരീക്ഷണങ്ങള്‍ക്കുശേഷം അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്‍െറയും(എ.ഇ.ആര്‍.ബി) ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍.പി.സി.ഐ.എല്‍)യുടെയും റഷ്യന്‍ ശാസ്ത്രജ്ഞരുടെയും സാന്നിധ്യത്തിലാണ് ഗ്രിഡിലേക്കുള്ള ആദ്യഘട്ട ഏകോപിപ്പിക്കല്‍ നടന്നത്.
കുറച്ചുദിവസത്തെ പ്രവര്‍ത്തനത്തിനുശേഷം പരിശോധനകള്‍ക്ക് യൂനിറ്റ് രണ്ടിലെ ടര്‍ബയിന്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കും. തുടര്‍ന്ന് അനുവാദം ലഭിക്കുന്നമുറക്ക് 100 ശതമാനം വൈദ്യുതി ഉല്‍പാദനത്തിലേക്ക് കടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.