പ്രസവ വേദനയുമായി ആശുപത്രയിലേക്ക്​ നടക്കേണ്ടി വന്നത് ആറ് കിലോമീറ്റർ

ഭോപ്പാൽ: പ്രസവവേദനയുമായി പൂര്‍ണഗര്‍ഭിണിക്ക് ആശുപത്രിയിലേക്ക് നടക്കേണ്ടി വന്നത് ആറ് കിലോമീറ്റര്‍. മധ്യപ്രദേശിലെ ഛത്തര്‍പൂരിലാണ് സംഭവം. വെള്ളക്കെട്ടുകള്‍ക്കിടയിലൂടെ മറ്റ് രണ്ട് സ്ത്രീകളുടെ സഹായത്തോടെ നടന്നു നീങ്ങുന്ന ഗര്‍ഭിണിയുടെ ദൃശ്യങ്ങള്‍ സഹിതം എ.എൻ.​െഎ വാർത്ത ഏജൻസിയാണ് സംഭവം പുറത്തുവിട്ടത്.

പ്രസവ വേദന കടുത്തതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും വെള്ളപ്പൊക്കം കാരണം വാഹനമെത്തിയില്ല. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ യുവതിയെ ആശുപത്രിയില്‍ കൊണ്ടു പോകുകയായിരുന്നു. എന്നാല്‍, വഴിക്ക് വെച്ച് ഓട്ടോറിക്ഷ ചെളിയില്‍ പൂണ്ടു. മറ്റ് വാഹനങ്ങള്‍ ഒന്നും ലഭിക്കാതെ വന്നതോടെ മറ്റ് മൂന്നു സ്ത്രീകള്‍ക്കൊപ്പം ആറ് കിലോമീറ്റര്‍ നടന്ന് ആശുപത്രിയിലെത്തി.

എട്ട് കിലോമീറ്റര്‍ അകലെയാണ് ആശുപത്രിയുള്ളത്. ആംബുലന്‍സ് വിളിച്ചുവെങ്കിലും അര മണിക്കൂര്‍ എടുക്കും എന്ന് പറഞ്ഞു. പിന്നെ ഒരു ഓട്ടോ കിട്ടിയെങ്കിലും അത് ചെളിയില്‍ പൂണ്ടു. പ്രസവവേദന കടുത്തതുകൊണ്ടാണ് തുടര്‍ന്നുളള ആറു കിലോമീറ്റര്‍ നടക്കാന്‍ തീരുമാനിച്ച​െതന്ന്​ ആശാവർക്കർ മീരാ ഭായ്​ പറഞ്ഞു. ആശുപത്രി അധികൃതർ സംഭവത്തിൽ നടപടികൾ സ്വീകരിക്കുമെന്ന്​ പറഞ്ഞെങ്കിലും ഇതു വരെ യാതൊരു നടപടിയും എടുത്തിട്ടില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.