പാസ്പോര്‍ട്ട് അപേക്ഷ: പിതാവിന്‍െറ പേര് രേഖപ്പെടുത്താന്‍ നിര്‍ബന്ധിക്കരുതെന്ന് ഡല്‍ഹി കോടതി

പാസ്പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ നിരസിച്ച അധികൃതരുടെ നടപടി ചോദ്യം ചെയ്ത് മാതാവ് മാത്രമുള്ള യുവാവ് നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി
ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് അപേക്ഷയില്‍ പിതാവിന്‍െറ പേര് രേഖപ്പെടുത്തുവാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന് ഡല്‍ഹി ഹൈകോടതി. പിതാവിന്‍െറ പേരില്ളെന്ന കാരണത്താല്‍ തന്‍െറ പാസ്പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ നിരസിച്ച അധികൃതരുടെ നടപടി ചോദ്യം ചെയ്ത് മാതാവ് മാത്രമുള്ള യുവാവ് നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
പിതാവിന്‍െറ പേര് വേണമെന്ന് ആവശ്യപ്പെടുന്നതില്‍ നിയമ സാധുതയില്ളെന്നും സമാന കേസില്‍ ഈ വര്‍ഷം മേയില്‍ കോടതി പുറപ്പെടുവിച്ച വിധി ഉദ്ധരിച്ചു ജസ്റ്റിസ് സഞ്ജീവ് സച്ദേവ പറഞ്ഞു.
കേസില്‍ പരാതിക്കാരന് ഉടന്‍ പാസ്പോര്‍ട്ട് നല്‍കാനും കോടതി ഉത്തരവിട്ടു. പാസ്പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷയില്‍ പിതാവിന്‍െറ പേര് രേഖപ്പെടുത്താത്തതിനെ തുടര്‍ന്ന് യുവാവിന്‍െറ 2017 ജൂണ്‍ വരെ നിയമസാധുതയുള്ള പാസ്പോര്‍ട്ടും ഡല്‍ഹി റീജനല്‍ പാസ്പോര്‍ട്ട് ഓഫിസ് റദ്ദാക്കിയിരുന്നു.
2003ല്‍ തന്‍െറ മാതാവ് പിതാവില്‍നിന്ന് വിവാഹമോചനം നേടിയതിനെ തുടര്‍ന്നാണ് യുവാവ് അപേക്ഷയില്‍ പിതാവിന്‍െറ പേര് ഒഴിവാക്കിയത്.
ആസ്ട്രേലിയയിലെ മെല്‍ബണില്‍ തന്‍െറ പഠനകാലം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം കൂടി ബാക്കിയുണ്ടാവുന്ന സാഹചര്യത്തിലാണ് യുവാവ് പാസ്പോര്‍ട്ട് പുതുക്കിനല്‍കാത്തതിനെതിരെ കോടതിയെ സമീപിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.