ഡോ. സായിബാബക്ക് കോളജില്‍ പ്രിന്‍സിപ്പലിന്‍െറ വിലക്ക്

ന്യൂഡല്‍ഹി: അഞ്ചുദിവസങ്ങള്‍ക്കിടെ മൂന്നുതവണ കാമ്പസിനകത്ത് സംഘ്പരിവാര്‍ ആക്രമണത്തിനിരയായ ഡോ. ജി.എന്‍. സായിബാബ കോളജില്‍ വരുന്നത് വിലക്കി പ്രിന്‍സിപ്പലിന്‍െറ ഉത്തരവ്. സായിബാബ കാമ്പസില്‍ വരുന്നത് ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നുവെന്നാരോപിച്ചാണ് രാംലാല്‍ കോളജ് പ്രിന്‍സിപ്പല്‍ വിജയ് കെ. ശര്‍മയുടെ നടപടി. മുന്‍കൂര്‍ അനുവാദമില്ലാതെ ഇനിയും കോളജില്‍ വരുന്നത് ഗൗരവമായി കാണുമെന്നും കര്‍ശനനടപടിക്ക് കാരണമാകുമെന്നും സായിബാബക്കയച്ച കത്തില്‍ പ്രിന്‍സിപ്പല്‍ മുന്നറിയിപ്പ് നല്‍കുന്നു. സസ്പെന്‍ഷലിനുള്ള പ്രഫസര്‍ കാമ്പസില്‍ വന്ന് വിദ്യാര്‍ഥികള്‍ക്ക് ക്ളാസെടുത്തത് ശ്രദ്ധയില്‍പെട്ടെന്നും ഇതു നിയമലംഘനമാണെന്നും കത്തില്‍ വ്യക്തമാക്കി.
അതേസമയം, വികലാംഗനായ പ്രഫസറെ കാമ്പസില്‍ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. താന്‍ കാമ്പസില്‍ വന്നത് സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കത്തു നല്‍കാനും കോളജിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാനുമായിരുന്നുവെന്നും ക്ളാസെടുത്തിട്ടില്ളെന്നും സായിബാബ പ്രതികരിച്ചു. വീല്‍ചെയറില്‍ സഞ്ചരിക്കുന്ന താനെങ്ങനെ ക്രമസമാധാനം തകര്‍ക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം കാമ്പസിലത്തെിയപ്പോള്‍ വിദ്യാര്‍ഥികളും അധ്യാപകരുമായി സംസാരിച്ചു എന്നല്ലാതെ ക്ളാസെടുത്തിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി. മാവോവാദിബന്ധം ആരോപിച്ച് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സസ്പെഷന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.