ഉത്തരാഖണ്ഡിലെ രാഷ്​ട്രപതി ഭരണം: കേന്ദ്രത്തോട്​ ഏഴ്​ ചോദ്യവുമായി സു​പ്രീംകോടതി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാറിനോട് ഏഴ് ചോദ്യങ്ങളുമായി സുപ്രീംകോടതി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസർക്കാറിെൻറ നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. സര്‍ക്കാറിന് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ചോദിച്ചു. ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതി കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.

വിശ്വാസവോട്ട് വൈകിയത്, എംഎല്‍എമാരെ അയോഗ്യരാക്കിയത്, നിയമസഭയിലെ നടപടികൾ  തുടങ്ങിയവ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ മതിയായ കാരണങ്ങളാണോ?, വിശ്വാസവോെട്ടടുപ്പ് നടത്താൻ ഗവർണർ ഭരണഘടനപ്രകാരം നിർദേശം നൽകിയിരുന്നോ, വോട്ട് വിഭജനം നടത്താൻ ഗവർണർക്ക് നിയമസഭാ സ്പീക്കറോട് ആവശ്യപ്പെടാമോ,  നിയമസഭയുടെ  അധികാരി സ്പീക്കര്‍ തന്നെയല്ലേ, ധനബിൽ പാസായില്ലെന്ന് സ്പീക്കർ പറഞ്ഞിട്ടില്ല, അങ്ങനെയെങ്കിൽ ആരാണ് അത് പാസായെന്ന് പറയുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് ചോദിച്ചത്. ഏപ്രില്‍ 29 വരെ രാഷ്ട്രപതി ഭരണം തുടരണമെന്നും കോടതി നിർദേശിച്ചു

ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈകോടതി വിധി കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീംകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. ഹരീഷ് റാവത്തിെൻറ  നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന് അധികാരത്തില്‍ തിരിച്ചെത്താന്‍ അര്‍ഹതയുണ്ടെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫും ജസ്റ്റിസ് വി.കെ. ബിഷ്ടും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധിച്ചിരുന്നു. വിധിയുടെ അടിസ്ഥാനത്തില്‍ ഹരീഷ് റാവത്ത് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറാന്‍ തയാറെടുക്കവെയാണ് വിധി സ്റ്റേ ചെയ്തുകൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.

മാര്‍ച്ച് 18ന് ഹരീഷ് റാവത്ത് മന്ത്രിസഭയിലെ ഒമ്പത് കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ കൂറുമാറി ബി.ജെ.പി.ക്കൊപ്പം ചേര്‍ന്നതാണ് സംസ്ഥാനത്ത് പ്രതിസന്ധിക്ക് കാരണമായത്. തുടര്‍ന്ന് സംസ്ഥാനത്ത്  സര്‍ക്കാര്‍ രൂപീകരിക്കാൻ ബി.ജെ.പി ആവശ്യം ഉന്നയിച്ചു. കൂറുമാറിയ എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത മങ്ങി. മാര്‍ച്ച് 29ന് സഭയില്‍ വിശ്വാസവോട്ടു നേടാന്‍ റാവത്തിന് ഗവര്‍ണര്‍ അനുമതി നല്‍കി. എന്നാല്‍ ഇതിന് രണ്ട് ദിവസം മുന്‍പ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.