ന്യൂഡൽഹി: അംബേദ്ക്കറുടെ 125ാം ജന്മദിനത്തിൽ അദ്ദേഹത്തിന്‍റെ ജന്മസ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ. ഭരണഘടനയിലെ അവകാശങ്ങൾ ഹനിക്കുകയും അതേസമയം ബി.ആർ. അംബേദ്ക്കറിന് വെറുതെ ആദരാഞ്ജലികളർപ്പിക്കുകയും ചെയ്യുന്നത് ശരിയായ നടപടിയല്ലെന്ന് കെജ് രിവാൾ പറഞ്ഞു.
മോദി എന്നാൽ രാഷ്ട്രമല്ല. പാർലമെന്‍റെന്നാൽ ആർ.എസ്. എസ്സുമല്ല, മനുസ്മൃതി നമ്മുടെ ഭരണഘടനയുമല്ല എന്ന് കെജ്രിവാൾ പറഞ്ഞു. 125 ജന്മശതാബ്ദിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ബി.ആര്‍. അംബേദ്കറിന്‍റെ ആശയങ്ങള്‍ പിന്തുടര്‍ന്നതിനും വിദ്യാര്‍ഥികളുടെ ഇടയില്‍ പ്രചരിപ്പിച്ചതിനുമാണ് രോഹിത് വെമൂല എന്ന വിദ്യാര്‍ഥിക്ക് ജീവനൊടുക്കേണ്ടിവന്നത്. അതിന് ഉത്തരവാദികള്‍ രണ്ട് മന്ത്രിമാരാണെന്നും കേജരിവാള്‍ ആരോപിച്ചു. അംബേദ്കര്‍ വിഭാവനം ചെയ്തതുപോലെയല്ല ഇന്ത്യയില്‍ കാര്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഇപ്പോഴില്ല. സമത്വവും സാഹോദര്യവും നഷ്ടപ്പെട്ടിരിക്കുന്നു. ചിലര്‍ ദേശസ്‌നേഹികളും ചിലര്‍ രാജ്യദ്രോഹികളുമാക്കപ്പെടുന്നു. കശ്മീരി എന്നും കശ്മീരി അല്ലാത്തവര്‍ എന്നും, ജെ.എൻ.യുക്കാര്‍ എന്നും ജെ.എന്‍.യു അല്ലാത്തവര്‍ എന്നും തരംതിരിവുകളുണ്ടാകുന്നു എന്നും കെജ് രിവാൾ കുറ്റപ്പെടുത്തി.
അംബേദ്ക്കറുടെ 125ാം ജന്മദിനത്തിൽ മധ്യപ്രദേശിലെ മഹുവിലെത്തിയ പ്രധാനമന്ത്രിയെ പ്രതിപക്ഷപ്പാർട്ടികളും എതിർത്തിരുന്നു. ദേശീയ പ്രതീകങ്ങളെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണിതെന്നായിരുന്നു പ്രതിപക്ഷ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.