മുല്ലപ്പെരിയാര്‍ ഹരജി തമിഴ്നാട് പിന്‍വലിച്ചു

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍െറ സുരക്ഷിതത്വത്തിന് കേന്ദ്രസേനയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍നിന്ന് പിന്‍വലിച്ചു. മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി നേരത്തേ പുറപ്പെടുവിച്ച വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ട് പുനഃപരിശോധനാ ഹരജിയാണ് സമര്‍പ്പിക്കേണ്ടതെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളുമെന്ന ഘട്ടമത്തെിയപ്പോഴാണ് തമിഴ്നാട് സ്വയം പിന്‍വലിച്ചത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമര്‍പ്പിച്ച ഹരജി പിന്‍ലിക്കേണ്ടി വന്നത് തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ തമിഴ്നാട് സര്‍ക്കാറിന് വലിയ തിരിച്ചടിയായി. പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് തമിഴ്നാട് ഹരജിയില്‍ ഉന്നയിച്ചിരുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍െറ സുരക്ഷിതത്വത്തിന് കേന്ദ്ര അര്‍ധസൈനിക വിഭാഗത്തെ നിയോഗിക്കുക, അണക്കെട്ടിലേക്ക് വന്നുപോകുന്ന തമിഴ്നാട് ഉദ്യോഗസ്ഥരെ പരിശോധിക്കുന്നതില്‍നിന്ന് കേരളപൊലീസിനെ തടയുക, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനെക്കുറിച്ച് പഠനം നടത്താനുള്ള അനുമതി ഒഴിവാക്കുക എന്നീ ആവശ്യങ്ങളായിരുന്നു അവ. മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി വിധിയുള്ളപ്പോള്‍ ഇങ്ങനെ ഒരു ഹരജിയുമായി വരുന്നതെങ്ങനെയാണെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ തമിഴ്നാടിനോട് ചോദിച്ചു. ആ വിധിയില്‍ ഭേദഗതി വരുത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്നായിരുന്നു തമിഴ്നാടിന്‍െറ മറുപടി. അങ്ങനെയെങ്കില്‍ ആ വിധിക്കെതിരായ പുനഃപരിശോധനാ ഹരജിയാണ് സമര്‍പ്പിക്കേണ്ടതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ ഹരജി നിലനില്‍ക്കില്ളെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നാണ് ഹരജി പിന്‍വലിക്കുകയാണെന്ന് തമിഴ്നാട് വ്യക്തമാക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.