ജന്‍ധന്‍ യോജന: 40,000 അക്കൗണ്ട് നിലനിര്‍ത്താന്‍ ബാങ്കുകള്‍ ഒരു രൂപ വീതം നിക്ഷേപിക്കുന്നു


ന്യൂഡല്‍ഹി: എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന പേരില്‍ കൊട്ടിഘോഷിക്കപ്പെട്ട പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതി പരാജയത്തിലേക്ക്.
പദ്ധതിയുടെ ഭാഗമായി തുടങ്ങിയ  40,000 അക്കൗണ്ടുകള്‍ നിലനിര്‍ത്താന്‍ ബാങ്കുകള്‍ ഒരു രൂപ വീതം നിക്ഷേപിക്കും. അഞ്ചു ലക്ഷം ബാങ്ക് അക്കൗണ്ടുകളില്‍ 3.5 ലക്ഷം സീറോ ബാലന്‍സ് അക്കൗണ്ടുകളായാണ് ആരംഭിച്ചത്.
ജന്‍ധന്‍ യോജന അക്കൗണ്ടുകളില്‍ കുറവ് വരാതെ നോക്കേണ്ടത് ബാങ്ക് മാനേജര്‍മാരുടെ ഉത്തരവാദിത്തമാണ്. ഇതിന്‍െറ ഭാഗമായാണ് ആരംഭിച്ചശേഷം ഒരു ഇടപാടും നടക്കാത്ത  40,000 അക്കൗണ്ടുകളില്‍ ബാങ്കുകള്‍ ഒരു രൂപ വീതം നിക്ഷേപിക്കേണ്ടിവരുന്നത്.
  90 ദിവസത്തിനുള്ളില്‍ ഒരു ഇടപാടും നടന്നിട്ടില്ളെങ്കില്‍ സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാകും.
സീറോ ബാലന്‍സ് അക്കൗണ്ടിന് റുപേ-ഡെബിറ്റ് കാര്‍ഡ്, ഒരു ലക്ഷം രൂപ ഇന്‍ഷുറന്‍സ്, അക്കൗണ്ട് ഉടമകള്‍ക്ക് 5000 രൂപ മുന്‍കൂര്‍ കടമായെടുക്കാം എന്നിവയായിരുന്നു ജന്‍ധന്‍ യോജന പദ്ധതിയുടെ പ്രത്യേകത.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.