ഏകീകൃത പൊതുപ്രവേശ പരീക്ഷ സുപ്രീംകോടതി പുന:സ്ഥാപിച്ചു

ന്യൂ ഡല്‍ഹി: മെഡിക്കല്‍, ഡെൻറല്‍ ബിരുദ-- ബിരുദാനന്തര കോഴ്സുകളിലേക്ക് ദേശീയതലത്തില്‍ നടത്തുന്ന ഏകീകൃത പൊതുപ്രവേശ പരീക്ഷ (നീറ്റ്) സുപ്രീംകോടതി പുന:സ്ഥാപിച്ചു. ജസ്റ്റിസ് അനില്‍ ആര്‍. ദവെയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 

ഏകീകൃത പ്രവേശനപരീക്ഷയെ ചോദ്യം ചെയ്ത് മെഡിക്കല്‍ മാനേജുമെന്റുകളായിരുന്നു നേരത്തെ സുപ്രീംകോടതിയില്‍ എത്തിയത്. നീറ്റ് സംബന്ധിച്ച് മെഡിക്കല്‍ കൗണ്‍സില്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 2013ൽ മുന്‍ ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ ഉള്‍പ്പെട്ടെ സുപ്രീംകോടതി ബെഞ്ചാണ് റദ്ദാക്കിയത്. എം.സി.ഐക്ക് പ്രവേശ പരീക്ഷ നടത്താന്‍ അധികാരമില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ കണ്ടെത്തല്‍. മൂന്നംഗ ബെഞ്ചില്‍ അല്‍ത്തമാസ് കബീറും ജസ്റ്റിസ് വിക്രമജിത് സിങ്ങും മെഡിക്കല്‍ കൗണ്‍സിലിന് ഇത്തരമൊരു വിജ്ഞാപനം പുറപ്പെടുവിക്കാന്‍ അധികാരമില്ലന്നെ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഏകീകൃത പൊതുപ്രവേശന പരീക്ഷ നടത്തുന്നത് നിയമപരവും പ്രായോഗികവും സമൂഹത്തിൻെറ ആവശ്യവുമാണെന്ന് ഭിന്നവിധിയില്‍ അന്ന് ജസ്റ്റിസ് അനില്‍ ആര്‍. ദവെ അഭിപ്രായപ്പെട്ടിരുന്നു. മെഡിക്കല്‍ മാനേജുമെൻറുകള്‍ക്ക് അനുകൂലമായി സുപ്രീംകോടതി അന്ന് പുറപ്പെടുവിച്ച വിധി ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു

വിധിക്കടിസ്ഥാനമായി സുപ്രീംകോടതി നടത്തിയ വാദങ്ങള്‍ വസ്തുതാപരമല്ലെന്ന് കാണിച്ച് അന്നത്തെ യു.പി.എ സർക്കാർ കോടതിയെ സമീപിച്ചിരുന്നു. സാമുദായിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണ് ഏകീകൃത പരീക്ഷയെന്ന വാദം ശരിയല്ല. മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ മതപരവും ഭാഷാപരവുമായ പരിഗണനകള്‍ ഒഴിവാക്കണം. ന്യൂനപക്ഷ സമുദായത്തില്‍പെട്ട ഒരു ഡോക്ടര്‍ക്ക് എല്ലാ സമുദായത്തിലും പെട്ട ആളുകളെ പരിശോധിക്കേണ്ടതായി വരും. അതുകൊണ്ട് രോഗികളുടെ താത്പര്യം നോക്കികൂടിയായിരിക്കണം പ്രവേശപരീക്ഷയെന്നും ഹരജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ‘നീറ്റു’മായി ബന്ധപ്പെട്ട് 80ഓളം കേസുകളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.