പാനമ രേഖ: 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് പ്രധാനമന്ത്രി


ന്യൂഡല്‍ഹി: പാനമയിലെ ഇന്ത്യക്കാരായ കള്ളപ്പണ നിക്ഷേപകരെക്കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ മോദി ആവശ്യപ്പെട്ടു. നികുതിവെട്ടിച്ച് 500ഓളം ഇന്ത്യക്കാര്‍ രഹസ്യകേന്ദ്രങ്ങളില്‍ പണം നിക്ഷേപിച്ചെന്നാണ് ആരോപണം. ഇതേക്കുറിച്ച് അന്വേഷിക്കുന്ന സംഘം 15 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. പാനമ ഉള്‍പ്പെട്ട ദ്വീപുകളില്‍ വ്യാജ കമ്പനികള്‍ സ്ഥാപിച്ച് പണം നിക്ഷേപിക്കാന്‍ സ്വീകരിച്ച രീതികളും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച വിശദാംശങ്ങളാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം, വിദേശ നികുതി- നികുതി ഗവേഷണ വിഭാഗം, കേന്ദ്ര പ്രത്യക്ഷ നികുതി വിഭാഗം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ സംഘത്തിനാണ് അന്വേഷണ ചുമതല. ഏപ്രില്‍ ഏഴിന് സംഘം ആദ്യ യോഗം ചേര്‍ന്നിരുന്നു. പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സേക എന്ന നിയമസഹായ സ്ഥാപനത്തിന്‍െറ വ്യാജ കമ്പനികളില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ച് നികുതിവെട്ടിപ്പ് നടത്തിയ പ്രമുഖരുടെ പേരുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, കെ.പി സിങ്, നീരാ റാഡിയ തുടങ്ങിയവര്‍ പട്ടികയിലുണ്ട്. ഇവരെക്കുറിച്ചാണ് കേന്ദ്ര സമിതി അന്വേഷണം നടത്തുന്നത്.
വിദേശ സന്ദര്‍ശനത്തിനുശേഷം തിരിച്ചത്തെിയ പ്രധാനമന്ത്രി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിഷയം ചര്‍ച്ചചെയ്തിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.