ചെന്നൈ: ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ തമിഴ്നാട്ടില്‍ ഘട്ടംഘട്ടമായി മദ്യം നിരോധിക്കുമെന്ന് മുഖ്യമന്ത്രി ജയലളിത. 2011ലെ വാഗ്ദാനങ്ങള്‍ മുഴുവന്‍ നടപ്പാക്കിയതായി അവര്‍ ചൂണ്ടിക്കാട്ടി.1971ല്‍ മദ്യനിരോധം എടുത്തുകളഞ്ഞത് കരുണാനിധി സര്‍ക്കാറാണ്. തന്‍െറ സര്‍ക്കാര്‍ അധികാരത്തിലത്തെിയശേഷം മദ്യത്തിന്‍െറയും ബിയറിന്‍െറയും കെയ്സുകളുടെ ഉപഭോഗത്തില്‍ രണ്ടു ലക്ഷത്തോളം കുറവ് വന്നതായി കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയുടെ സര്‍വേ ഫലം ഉദ്ധരിച്ച് അവര്‍ പറഞ്ഞു.
അണ്ണാ ഡി.എം.കെയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ച് ചെന്നൈ ഐലന്‍ഡ് മൈതാനിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജയയുടെ പ്രചാരണത്തുടക്കത്തിന് പതിനായിരങ്ങളാണ് എത്തിയത്. ‘രത്തത്തിന്‍ രത്തമാന അന്‍പു ഉടയ്പ്പിറവുകളെ, മക്കളാല്‍ നാന്‍, മക്കള്ക്കാക നാന്‍ (ഹൃദയത്തിന്‍െറ ഭാഗമായ പ്രിയ സഹോദരങ്ങളേ, നിങ്ങളാല്‍ ഞാന്‍, നിങ്ങള്‍ക്കുവേണ്ടി ഞാന്‍) എന്ന എം.ജി.ആറിന്‍െറ ജനപ്രിയ ഡയലോഗോടെയായിരുന്നു ജയയുടെ തുടക്കം. അവര്‍ മാത്രമാണ് പ്രസംഗിച്ചത്. പദ്ധതികള്‍ക്കും ‘അമ്മ’ ജനക്ഷേമ പരിപാടികള്‍ക്കുമായി ചെലവഴിക്കപ്പെട്ട കോടികളുടെ കണക്ക് എണ്ണിയെണ്ണിപ്പറഞ്ഞാണ് എഴുതിവായിച്ച പ്രസംഗം പൂര്‍ത്തീകരിച്ചത്.
കരുണാനിധിയുടെ കുടുംബഭരണം 2011ല്‍ അവസാനിച്ചതായി ജയലളിത ഓര്‍മിപ്പിച്ചു. മൂന്നുമാസംകൊണ്ട് പെയ്യേണ്ട മഴ ഒരു ദിവസംകൊണ്ട് പെയ്തിറങ്ങിയത് തന്‍െറ സര്‍ക്കാര്‍ അതിജീവിച്ചു. പ്രളയത്തത്തെുടര്‍ന്ന് പകര്‍ച്ചവ്യാധികളില്‍നിന്ന് ചെന്നൈയെ രക്ഷിച്ചത് ഭരണനേട്ടമായി അവതരിപ്പിച്ചു.
ചെന്നൈ ജില്ലയിലെ 21 സ്ഥാനാഥികളെ പരിചയപ്പെടുത്തി. ആര്‍.കെ നഗറില്‍ ജനവിധി തേടുന്ന തനിക്കും സംസ്ഥാനമെങ്ങുമുള്ള പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കും ചരിത്രവിജയം സമ്മാനിക്കണമെന്ന് സ്വതസിദ്ധമായ ശൈലിയില്‍ അഭ്യര്‍ഥിച്ചാണ് ജയലളിത പോയസ് ഗാര്‍ഡനിലേക്ക് തിരിച്ചത്.
ജയലളിതയുടെ പ്രചാരണം മേയ് 12 വരെ നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.