ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച കേന്ദ്രസർക്കാറിന് ൈഹകോടതിയുടെ വിമർശം. മാർച്ച് 28 ന് നടക്കാനിരുന്ന വിശ്വാസവോട്ട് തടഞ്ഞുകൊണ്ട് ഒരു ദിവസം മുമ്പ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ തിടുക്കം കാട്ടിയതെന്താണെന്ന് കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ അറ്റോർണി ജനറലിനോട് കോടതി ചോദിച്ചു. കേന്ദ്രം കുറച്ചുകൂടി കാത്തിരുന്നെങ്കിൽ കോടതി നടപടികളുെട ആവശ്യമുണ്ടാകില്ലായിരുന്നു. ഏപ്രിൽ 19 വരെ വിശ്വാസ വോട്ട് നടത്തേണ്ടതില്ലെന്നും കോടതി പറഞ്ഞു.
കേസ് വീണ്ടും പരിഗണിക്കുന്ന ഏപ്രിൽ 18 ന് മുമ്പ് ഉത്തരാഖണ്ഡിൽ രാഷ്ട്രീയ കപടതന്ത്രങ്ങൾ നടപ്പിലാക്കരുതെന്നും കോടതി കേന്ദ്രത്തോട് നിർദേശിച്ചു. അങ്ങനെ ചെയ്താൽ രാഷ്ട്രപതി ഭരണം പിൻവലിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും കോടതി കേന്ദ്ര സർക്കാറിന് മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രി ഹരീഷ് റാവത്ത് സമർപ്പിച്ച രണ്ട് ഹരജികളിൽ മറുപടി അറിയിക്കുന്നതിന് കേന്ദ്രസർക്കാറിന് ഏപ്രിൽ 12 വരെ സമയം അനുവദിച്ചു.
അതേമസയം അയോഗ്യരാക്കപ്പെട്ട ഒമ്പത് എംഎൽഎമാരുടെ കാര്യം കോടതി പരിഗണിക്കുന്നില്ലെന്ന് കോടതി നിരീക്ഷണങ്ങളോട് കേന്ദ്രം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.