ന്യൂഡൽഹി: ബീഫ് കഴിക്കുന്നത് പ്രമേയമായ ഡോക്യുമെൻററി പ്രദർശിപ്പിക്കുന്നതിന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിെൻറ വിലക്ക്. ഹ്രസ്വ ചിത്രങ്ങൾക്കായുള്ള ഡൽഹിയിലെ ജീവിക ഏഷ്യ ലൈവ്ലിഹുഡ് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നതിനാണ് ‘കാസ്റ്റ് ഓൺ ദ മെനു കാർഡ്’ എന്ന ഡോക്യുമെൻററിക്ക് വിലക്കേർപ്പെടുത്തിയത്. അനുമതിക്കായി സംഘാടകർ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് അയച്ച 35 ചിത്രങ്ങളിൽ ‘കാസ്റ്റ് ഓൺ ദി മെനുകാർഡ്’ എന്ന ചിത്രത്തിനു മാത്രമാണ് അനുമതി നിഷേധിച്ചത്.
ടാറ്റാ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഓഫ് സോഷ്യൽ സയൻസിലെ അഞ്ച് വിദ്യാർഥികളാണ് ഡോക്യുമെൻ്ററി തയറാക്കിയത്. മുംബൈയിലെ ഭക്ഷണശീലങ്ങളാണ് പ്രതിപാദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.