ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക് പടിഞ്ഞാറായി രൂപം കൊണ്ട ന്യൂനമര്‍ദത്തത്തെുടര്‍ന്ന് തമിഴ്നാട്ടിലും പുതുച്ചേരിയിലും രണ്ടു ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ചെന്നൈയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
നാഗപട്ടണത്തും തഞ്ചാവൂരിലും യഥാക്രമം മൂന്നും രണ്ടും സെന്‍റീമീറ്റര്‍ മഴ ശനിയാഴ്ച രേഖപ്പെടുത്തി. സംസ്ഥാനത്ത് അടുത്ത ആഴ്ച ശക്തമായ മഴ ലഭിക്കുമെന്ന് അമേരിക്കന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, മഴക്കെടുതി വിലയിരുത്താന്‍ സംസ്ഥാനത്ത് എത്തിയ ഒമ്പതംഗ കേന്ദ്ര സംഘത്തിന്‍െറ പര്യടനം ശനിയാഴ്ച പൂര്‍ത്തിയായി. കൂടുതലായി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, കടലൂര്‍ തുടങ്ങിയ ജില്ലകളില്‍ സന്ദര്‍ശനം നടത്തി. വ്യാഴാഴ്ചയാണ് പര്യടനം തുടങ്ങിയത്.
മഴക്കെടുതിയില്‍ 8,481 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാറിന്‍െറ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നല്‍കിയിരുന്നു.
ഡിസംബര്‍ ഒന്നിന് കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സംഘത്തെ നയിച്ച ആഭ്യന്തര മന്ത്രാലയ ജോയന്‍റ് സെക്രട്ടറി ടി.വി.എസ്.എന്‍. പ്രസാദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.