മോദി ബ്രാഹ്മണിസത്തെ പ്രോത്സാഹിപ്പിക്കുന്നു –അരുന്ധതി റോയ്

മുംബൈ: ഹിന്ദുരാഷ്ട്ര വാദത്തിന്‍െറ പേരില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ബ്രാഹ്മണിസത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അരുന്ധതി റോയ്. പ്രമുഖ സാമൂഹിക പരിഷ്കര്‍ത്താവായ ജ്യോതി ഫൂലെയുടെ പേരിലുള്ള മഹാത്മാ ഫൂലെ ഇക്വാലിറ്റി അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അരുന്ധതി. ഇന്ന് മുസ്ലിംകള്‍ അഭിമുഖീകരിക്കുന്ന ഭീതിയെ ഉള്‍ക്കൊള്ളാന്‍ അസഹിഷ്ണുത എന്ന വാക്ക് പര്യാപ്തമല്ളെന്നും അരുന്ധതി പറഞ്ഞു. ഹിന്ദുമതം ഉപേക്ഷിച്ച ഡോ. ബി.ആര്‍. അംബേദ്കര്‍ അടക്കമുള്ള സാമൂഹിക പരിഷ്കര്‍ത്താക്കളെ മഹാന്മാരായ ഹിന്ദുക്കളായി വാഴ്ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ചരിത്രം മാറ്റിയെഴുതുന്നു. ദേശീയ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ കൈയടക്കുന്നു -അരുന്ധതി ആരോപിച്ചു. ഇതിനിടയില്‍ അരുന്ധതിക്കെതിരെ മുദ്രാവാക്യം മുഴക്കി ചടങ്ങ് തടയാന്‍ ശ്രമിച്ച എ.ബി.വി.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അരുന്ധതിയെ ദേശവിരുദ്ധയെന്നും പാക് അനുകൂലിയെന്നും ഇന്ത്യന്‍ സൈന്യത്തിന്‍െറ ശത്രുവെന്നും വിളിച്ചായിരുന്നു എ.ബി.വി.പി പ്രവര്‍ത്തകരുടെ പ്രതിഷേധം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.