ചെന്നൈ: അറിയപ്പെടുന്ന ജാസ് പിയാനിസ്റ്റ് മാധവ് ചാരി ചെന്നൈയില്‍ നിര്യാതനായി. 48 വയസ്സായിരുന്നു. ഹൃദയാഘാതംമൂലം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു മരണം. വിവിധരാജ്യങ്ങളില്‍ സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ജനിച്ചതും വളര്‍ന്നതും കൊല്‍ക്കത്തയിലാണ്. വര്‍ഷങ്ങളോളം അമേരിക്കയില്‍ ജീവിച്ചു. ഗണിതശാസ്ത്രത്തില്‍ അഗ്രഗണ്യനായിരുന്ന ഇദ്ദേഹം അമേരിക്കയില്‍ ഇല്ലിനോയിസ് സര്‍വകലാശാലയില്‍ പിഎച്ച്.ഡി ചെയ്തിരുന്നു. സംഗീതത്തോടുള്ള അമിത താല്‍പര്യംമൂലം ഗവേഷണം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് തിരിച്ചത്തെി. 15 വര്‍ഷമായി ചെന്നൈയിലായിരുന്നു ജീവിതം. ‘ദി അധര്‍ സൈഡ്’ ആണ് അദ്ദേഹത്തിന്‍െറ ആദ്യ ആല്‍ബം. ഇന്ത്യന്‍ ക്ളാസിക്കല്‍ സംഗീതത്തിലും അറിവ് സമ്പാദിച്ചു. മാതാപിതാക്കളും സഹോദരങ്ങളുമുണ്ട്. സംസ്കാരം ചെന്നൈ മൈലാപ്പൂരിലെ പൊതുശ്മശാനത്തില്‍ നടക്കും. മാധവ് ചാരിയുടെ നിര്യാണത്തില്‍ എ.ആര്‍. റഹ്മാനുള്‍പ്പെടെ ലോകപ്രശസ്ത സംഗീതജ്ഞര്‍ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.