ന്യൂഡൽഹി: പാകിസ്താനില്‍ നിന്നും പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഗീതയുടെ ഡി.എന്‍.എ ഫലം പുറത്തുവന്നു. മാതാപിതാക്കളെന്ന് അവകാശവാദമുന്നയിച്ചെത്തിയ ലുധിയാനയിലെ കുടുംബമല്ല ഗീതയുടെ യഥാർഥ ബന്ധുക്കളെന്ന് കാണിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
ലുധിയാനയിൽ നിന്നുള്ള ജനാര്‍ദ്ദനന്‍ മഹാതോയും ഭാര്യ ശാന്തിദേവിയുമാണ് ഗീത, 2005ൽ നഷ്ടപ്പെട്ട തങ്ങളുടെ മകൾ ഹീരയാണ് എന്ന അവകാശമുന്നയിച്ചത്. എന്നാല്‍ ഇവരുടെ അവകാശവാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന ഫലമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഫലം പ്രതികൂലമായതിനാൽ ഇപ്പോള്‍ കഴിയുന്ന ഇന്‍ഡോറിലെ ബധിര മൂക വിദ്യാലയത്തില്‍ തന്നെ ഗീത തുടരും.
ഗീതക്ക് കുടുംബവുമായി ഒത്തുചേരാൻ അവസരമുണ്ടാകാനായി പ്രാർഥിക്കുമെന്ന് മഹാതോയുടെ കുടുംബം പറഞ്ഞു. പാകിസ്താനില്‍ വെച്ച് മഹാതോ കുടുംബത്തിന്‍റെ ഫോട്ടാ കണ്ട് ഗീത മാതാപിതാക്കളെ തിരിച്ചറിഞ്ഞെങ്കിലും ഇന്ത്യയിലെത്തി നേരിട്ട് കണ്ടപ്പോള്‍ ഇത് നിഷേധിച്ചിരുന്നു.
ഗീതയെ ഇന്ത്യയിലെത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച മൊമിൻ മാലിക് എന്ന അഭിഭാഷകൻ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നീ സ്ംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വീണ്ടും അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി. 10-12 വയസിൽ നഷ്ടപ്പെട്ടുപോയ ബധിര-മൂകയായ പെൺകുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു പുതിയ ജീവിതം തുടങ്ങാനാവശ്യമായ എല്ലാ സാമ്പത്തിക സഹായങ്ങളും സർക്കാർ ചെയ്തു കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.