കലാമിന്‍റെ സ്വകാര്യ സമ്പാദ്യങ്ങൾ ഡൽഹി സർക്കാറിന് കൈമാറുമെന്ന് ബന്ധുക്കൾ

ചെന്നൈ: മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിെൻറ സ്വകാര്യസമ്പാദ്യം ഡൽഹി സർക്കാറിന് വിട്ടുകൊടുക്കാൻ തയാറാണെന്ന് അടുത്തബന്ധുക്കൾ അറിയിച്ചു. കലാമിെൻറ സ്വകാര്യവസ്തുക്കൾ കിട്ടിയാൽ കലാം സ്മാരകകേന്ദ്രം ഡൽഹിയിൽ തുടങ്ങാൻ തയാറാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കുടുംബത്തെ അറിയിച്ചിരുന്നു.

ഇതിനുള്ള മറുപടിയിലാണ് സഹോദരൻ മുഹമ്മദ് മുത്തുമീരാൻ ലബ്ബൈ മരയ്ക്കാർ സന്നദ്ധത അറിയിച്ചത്. ഡൽഹിയിലെ രാജാജി മാർഗിൽ താമസിച്ചിരുന്ന പത്താം നമ്പർ വീട് കലാമിെൻറ സ്മാരകമാക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര സർക്കാർ ഈ വീട് കേന്ദ്ര സാംസ്കാരികമന്ത്രി മഹേഷ് ശർമക്ക് താമസത്തിന് നൽകുകയായിരുന്നു.

വീട്ടിലെ കലാമിെൻറ സ്വകാര്യസമ്പാദ്യങ്ങൾ പാഴ്സലായി രാമേശ്വരത്തെ ബന്ധുക്കൾക്ക് അയച്ചുകൊടുത്തു. 5,000 പുസ്തകങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാതെ അനാഥമായതിനിടെയാണ് കെജ്രിവാളിെൻറ വാഗ്ദാനം വരുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.