ന്യൂഡല്‍ഹി: രാജ്യത്ത് വർധിച്ച് വരുന്ന അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കാൻ കോൺഗ്രസിന് അവകാശമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ പുർണിയയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1984ൽ ഡൽഹിയിൽ എന്താണ് സംഭവിച്ചതെന്ന് കോൺഗ്രസുകാർ മറക്കരുത്. ഇന്ദിരാഗാന്ധി വധിക്കപ്പെട്ട് രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ നൂറുകണക്കിന് സിഖുകാരാണ് ഇന്ത്യയിൽ വധിക്കപ്പെട്ടത്. സര്‍ക്കാരിനെതിരെ പ്രചരണം നടത്തുമ്പോള്‍ സ്വന്തം കൈകള്‍ ശുദ്ധമാണോ എന്ന് കോണ്‍ഗ്രസ് പരിശോധിക്കണം. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളും അതില്‍ ആരോപണ വിധേയരാണെന്നും മോദി ചൂണ്ടിക്കാട്ടി.
രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയിലും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന സമീപനത്തിലും പ്രതിഷേധിച്ച് രാഷ്ട്രപതിഭവനിലേക്ക് മാര്‍ച്ച് നടത്താനും രാഷ്ട്രപതിക്ക് നിവേദനവും നല്‍കാനും കോണ്‍ഗ്രസ് എം.പിമാര്‍ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.