ദാദ്രി: യു.പി പൊലീസ് ഒളിച്ചുകളിക്കുന്നു


ന്യൂഡല്‍ഹി: പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്ലാഖ് എന്ന മധ്യവയസ്കനെ വര്‍ഗീയവാദികള്‍ ദാദ്രിയില്‍ അടിച്ചുകൊന്ന സംഭവം അന്വേഷിക്കുന്നതില്‍ യു.പി പൊലീസിന് കടുത്ത അനാസ്ഥ. 
വീട്ടില്‍നിന്ന് കണ്ടെടുത്ത മാംസം ആട്ടിറച്ചിയാണെന്ന് വെറ്ററിനറി വകുപ്പ് സാക്ഷ്യപ്പെടുത്തിയെങ്കിലും ഫോറന്‍സിക് പരിശോധനാഫലം കിട്ടിയ ശേഷമേ അന്തിമതീരുമാനത്തിലത്തൊനാവൂ എന്നനിലപാടാണ് പൊലീസ് സ്വീകരിച്ചത്. 
എന്നാല്‍, ഫോറന്‍സിക് പരിശോധനാഫലം മഥുരയിലെ ലാബില്‍ മാസങ്ങള്‍ക്കുമുമ്പേ തയാറായിട്ടും അത് കൈപ്പറ്റാന്‍ പൊലീസ് കൂട്ടാക്കിയില്ളെന്ന് ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു. മഥുരയിലെ ഫോറന്‍സിക് ലാബില്‍നിന്ന് വിരമിച്ച ഡോ. രാജേഷ് ദീക്ഷിത് ഒക്ടോബറില്‍ തന്നെ പരിശോധനാ റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. എന്നാല്‍, യു.പി പൊലീസില്‍നിന്ന് ആരും ഇതന്വേഷിച്ച് വന്നില്ല. 
പരിശോധനാഫലം എന്തെന്നു വെളിപ്പെടുത്താന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ഡിസംബര്‍ 26 വരെ പരിശോധനാഫലം ആരും കൈപ്പറ്റിയിട്ടില്ളെന്ന് ലാബിന്‍െറ ചുമതലയുള്ള ഡോ. എസ്.കെ. മാലിക്കും ഡോ. ഹരീഷ് ചന്ദും പറയുന്നു. റിപ്പോര്‍ട്ട് തയാറായിട്ടുണ്ടെങ്കില്‍ അത് കൈപ്പറ്റി കോടതിയില്‍ ഹാജരാക്കുമെന്നാണ് ഇപ്പോള്‍ പൊലീസ് പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.