കൊല്‍ക്കത്ത: നരേന്ദ്ര മോദിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും നീക്കി ഇന്ത്യയെയും ബംഗാളിനെയും രക്ഷിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത് വര്‍ഗീയ വിഷം വിതറാനുള്ള തീവ്ര ശ്രമത്തിലാണ് വര്‍ഗീയ വാദികള്‍. സഹോദരങ്ങളെ തമ്മില്‍ തല്ലിക്കാനുള്ള നീക്കമാണ് നടക്കുന്നത്. രാജ്യത്തെ അധ്വാനിക്കുന്ന ജനകോടികള്‍ക്ക് വേണ്ടിയുള്ള പുതിയ നയങ്ങള്‍ കൊൽക്കത്ത പ്ലീനം കാണിച്ചു തരുമെന്നും യെച്ചൂരി വ്യക്തമാക്കി. കൊല്‍ക്കത്തയിൽ ആരംഭിച്ച പാര്‍ട്ടി പ്ലീനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം ചരിത്രത്തിലെ മൂന്നാമത്തെ പാർട്ടി പ്ലീനത്തിനാണ് കൊൽക്കത്തയിൽ തുടക്കമായത്. പ്രമോദ് ദാസ് ഗുപ്ത ഭവനില്‍ ആരംഭിച്ച പ്ലീനം 31ന് സമാപിക്കും. സംഘടനാ സംവിധാനം ശക്തിപ്പെടുത്തുക എന്ന അജന്‍ഡയാണ് പ്ലീനം ചർച്ച ചെയ്യുക. കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് 88 വീതം ആകെ 443 പ്രതിനിധികൾ പ്ലീനത്തിൽ പങ്കെടുക്കുന്നു.
37 വർഷത്തിന് ശേഷമാണ് പാർട്ടി പ്ലീനം നടക്കുന്നത്. 1968ലെ ബർദ്വാൻ പ്ലീനത്തിൽ പാർട്ടി പ്രത്യയ ശാസ്ത്രവും 1978ലെ സാൽക്കിയ പ്ലീനത്തിൽ ദേശീയ അടിസ്ഥാനത്തിലെ സംഘടനാ വളർച്ചയുമാണ് സി.പി.എം ചർച്ച ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.