കേസ് മറയാക്കി കോണ്‍ഗ്രസുമായി അടുക്കാന്‍ മമത

ന്യൂഡല്‍ഹി: ബംഗാളില്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താന്‍ തൃണമൂല്‍ മേധാവിയും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ശ്രമം തുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തലപൊക്കിയ ബി.ജെ.പിയുടെ സാധ്യത ബിഹാര്‍ തെരഞ്ഞെടുപ്പോടെ ഏറെ മങ്ങിയെങ്കിലും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തമ്മില്‍ ധാരണയിലത്തെിയാല്‍  വോട്ടുഭിന്നതക്കും സീറ്റു നഷ്ടത്തിനും ഇടയാക്കുമെന്ന തിരിച്ചറിവിലാണ് ‘ദീദി’ തന്ത്രം മെനയുന്നത്.
ഈ വാരാദ്യം ഡല്‍ഹിയിലത്തെിയ മമതയുടെ മുഖ്യ ലക്ഷ്യം നാഷനല്‍ ഹെറാള്‍ഡ് കേസ് മറയാക്കി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളില്‍ സോണിയക്കും രാഹുലിനുമൊപ്പമുണ്ടെന്ന് ബോധ്യപ്പെടുത്തലായിരുന്നു. ജന്മദിനത്തില്‍ സോണിയയെ സന്ദര്‍ശിച്ച അവര്‍ രാഷ്ട്രീയം പറഞ്ഞില്ളെന്നു മാധ്യമങ്ങളോടു പറഞ്ഞെങ്കിലും കൃത്യമായ ആശയവിനിമയം നടത്തിയെന്നാണു വിവരം. അതിനു പിന്നാലെയാണ് രാജ്യസഭയില്‍ തൃണമൂല്‍ അംഗം ഡെറിക് ഒബ്രിയോണ്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യമൊട്ടുക്കും രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നുവെന്നു പ്രഖ്യാപിച്ചത്. ശാരദാ ചിട്ടിക്കേസില്‍ പാര്‍ട്ടിയുടെ മൂന്ന് എം.പിമാര്‍ ജയിലില്‍ പോകേണ്ടിവന്നതും കേന്ദ്രസര്‍ക്കാറിന്‍െറ പകപോക്കലിന്‍െറ ഭാഗമാണെന്നു സ്ഥാപിച്ചെടുക്കാനും കോണ്‍ഗ്രസ് ബാന്ധവവും ഗുണകരമാവുമെന്ന കണക്കുകൂട്ടല്‍ മമതക്കുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 39 ശതമാനം വോട്ടുകള്‍ തൃണമൂലിന്‍െറ പെട്ടിയില്‍ വീണപ്പോള്‍ 23 ശതമാനം  സി.പി.എം നേടി. ബിജെ.പിക്ക് 17 ഉം കോണ്‍ഗ്രസിന് 10 ഉം ശതമാനം വോട്ടുകളാണ് ലഭിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.