ദാദ്രിയിലേക്ക് തിരിച്ചു പോവാനാവില്ലെന്ന് അഖ് ലാക്കിന്‍റെ മകൻ

ലക്നോ: വീട്ടിലേക്ക് തിരിച്ചു പോവാനാവില്ലെന്ന് ദാദ്രിയിൽ കൊല്ലപ്പെട്ട മുഹമ്മദ് അഖ് ലാക്കിന്‍റെ മകൻ ദാനിഷ് അഖ് ലാക്ക്. ദാദ്രി സംഭവത്തിൽ പരിക്കേറ്റിരുന്ന ദാനിഷും കുടുംബവും സഹോദരൻ സർതാജിനൊപ്പം ചെന്നെെയിലാണ് ഇപ്പോൾ താമസം. ചെന്നെെയിൽ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. പശു ഇറച്ചി സൂക്ഷിച്ചെന്നാരോപിച്ച് ഒരു സംഘം നടത്തിയ ആക്രമത്തിൽ അഖ് ലാക്ക് കൊല്ലപ്പെടുകയും ദാനിഷിന് തലക്ക് പരിക്കേൽക്കുകയും തെയ്തിരുന്നു.

കാരണമില്ലാതെയാണ് അവർ തങ്ങളെ ആക്രമിച്ചത്. കാരണമില്ലാതെ താങ്കളെ ആക്രമിക്കുന്ന, താങ്കളുടെ സമുദായക്കാർ കുറവുള്ള ഗ്രാമത്തിലേക്ക് തിരിച്ചു പോകാൻ കഴിയുമോയെന്ന് മാധ്യമപ്രവർത്തകനോട് ദാനിഷ് ചോദിച്ചു. താനൊരിക്കലും തിരിച്ചു പോകില്ലെന്നും ദാനിഷ് വ്യക്തമാക്കി.

എന്‍റെ ശരീരത്തിലേക്കാൾ മുറിവേറ്റത് ഹൃദയത്തിനാണ്. പിതാവിനെ കൊന്നവരും തന്നെ ആക്രമിച്ചവരും സുഹൃത്തുക്കളാണ്. 60 ശതമാനം അക്രമികളെയും തനിക്ക് തിരിച്ചറിയാം. വീടിന്‍റെ ഗേറ്റും വാതിലും തകർത്താണ് അക്രമികൾ അകത്തെത്തിയത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല. സ്കൂളിൽ വെച്ച് പോലും ഇവരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും ദാനിഷ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.