ന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ലാബുകളില്‍ പരിശോധിച്ച ഭക്ഷണ സാമ്പിളുകളില്‍ അഞ്ചിലൊരെണ്ണം എന്ന കണക്കില്‍ മായം കലര്‍ന്നതോ തെറ്റിദ്ധരിപ്പിക്കുന്ന പാക്കിങ്ങോടുകൂടിയതോ ആയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഏറ്റവുമധികം കൃത്രിമങ്ങള്‍ കണ്ടത്തെിയിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. പഞ്ചാബും മധ്യപ്രദേശുമാണ് തൊട്ടുപിന്നില്‍. ഈവര്‍ഷം 2795 കേസുകളിലായി 10.93 കോടി രൂപ പിഴ ഈടാക്കിയതായും 1402 കേസുകളില്‍ പ്രതികളുടെ കുറ്റം കോടതിയില്‍ തെളിഞ്ഞിട്ടുണ്ടെന്നും ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട സര്‍ക്കാര്‍ ലാബുകളുടെ ടെസ്റ്റിങ് റിപ്പോര്‍ട്ട് പറയുന്നു. നവംബര്‍ 24 വരെയുള്ള കാലയളവില്‍ 83,265 സാമ്പിളുകളാണ് പരിശോധനക്ക് കിട്ടിയത്. ഇതില്‍ 74,010 എണ്ണവും പരിശോധന നടത്തിയിരുന്നു. ഇതില്‍ 14,599 സാമ്പിളുകളാണ് മായം കലര്‍ന്നതോ തെറ്റിദ്ധരിപ്പിക്കുന്ന ലേബലോടുകൂടിയതോ ആണെന്ന് കണ്ടത്തെിയിരിക്കുന്നത്. ഉത്തര്‍പ്രദേശ്-4119, പഞ്ചാബ്-1458, മധ്യപ്രദേശ് -1243 എന്നിങ്ങനെയാണ് ക്രമക്കേട് കണ്ടത്തെിയത്. ഏറ്റവുമധികം പിഴ ഈടാക്കിയതും ഉത്തര്‍പ്രദേശില്‍നിന്നാണ് -5.98 കോടി രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.