ഉസ്മാനിയ സര്‍വകലാശാലയില്‍ ഗോപൂജ സംഘടിപ്പിക്കുമെന്ന് ഹിന്ദുത്വ സംഘടന

ഹൈദരാബാദ്: ഉസ്മാനിയ സര്‍വകലാശാലയില്‍ ഇടതുപക്ഷ, ദലിത് വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബീഫ് ഫെസ്റ്റിവലിനെതിരെ ഹിന്ദുത്വ സംഘടനയായ ഹിന്ദു ജനജാഗരണ്‍ സമിതി രംഗത്ത്. ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചാല്‍, ബദലായി കാമ്പസില്‍ ഗോപൂജയും യജ്ഞവും നടത്തുമെന്ന് സംഘടന വ്യക്തമാക്കി. ഹിന്ദു ജാഗരണ്‍ സമിതിയെ പിന്തുണച്ച് ബി.ജെ.പി എം.എല്‍.എ രാജാ സിങ്ങും രംഗത്തത്തെിയതോടെ അതീവ ജാഗ്രതനിര്‍ദേശത്തിന് ഉത്തരവിട്ടിരിക്കുകയാണ് പൊലീസ്. കാമ്പസില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയാല്‍ മറ്റൊരു ദാദ്രി നടക്കുമെന്ന് രാജാ സിങ് പ്രസ്താവിച്ചു. മറ്റൊരു ഹിന്ദു വിദ്യാര്‍ഥി സംഘടന കാമ്പസില്‍ പന്നിയിറച്ചി ഫെസ്റ്റിവലും സംഘടിപ്പിക്കുന്നുണ്ട്.
ഡിസംബര്‍ ഏഴിനാണ് വിദ്യാര്‍ഥി സംഘടനകള്‍ ബീഫ് ഫെസ്റ്റിവെല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചത്. മിനി മാരത്തണ്‍ ഓട്ടവും സംഘടിപ്പിക്കും. ഇതിനെതിരെ മറ്റൊരു മാരത്തണ്‍ നടത്തുമെന്ന് രാജാ സിങ്ങും അറിയിച്ചിട്ടുണ്ട്. പ്രകോപനപരമായ പ്രസ്താവന നടത്തിയതിന് ഇദ്ദേഹത്തിനെതിരെ കേസ് എടുത്തിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.