അക്ഷർധാം ആക്രമണം: സൂത്രധാരൻ അറസ്​റ്റിൽ

ഗാന്ധിനഗർ: അക്ഷർധാം ക്ഷേത്ര ആക്രമണക്കേസിൽ മുഖ്യസൂത്രധാരനെന്ന്​ ആരോപിക്കപ്പെട്ട മുഹമ്മദ്​ യാസിൻ ഭട്ടിനെ ഗുജറാത്ത് ​ഭീകര വിരുദ്ധ സ്​ക്വാഡ്​ അറസ്​റ്റുചെയ്തു. ജമ്മു-കശ്​മീരിലെ അനന്ദ്​നാഗിലെ മരമില്ലിൽ ജോലിചെയ്​തുവരവേ ആസൂത്രിതമായാണ്​ ഭട്ടിനെ അറസ്​റ്റ്​ചെയ്​തത്​.

2002 സെപ്റ്റംബര്‍ 24നാണ്​ അക്ഷര്‍ധാം ക്ഷേത്രത്തിൽ ഭീകരർ 32 പേരെ വെടിവെച്ചുകൊന്നത്​. രണ്ടു ദേശീയ സുരക്ഷാസേന കമാന്‍ഡോകളും രണ്ടു പൊലീസ് കമാന്‍ഡോകളും അന്നു കൊല്ലപ്പെട്ടു. ലശ്​കറെ ത്വയിബ പ്രവർത്തകനായ ഭട്ട്​ സംഭവശേഷം പാക്​ അധീന കശ്​മീരിലേക്ക്​ രക്ഷപ്പെ​െട്ടന്നായിരുന്നു ​പൊലീസ്​ വിലയിരുത്തൽ.

Tags:    
News Summary - 2002 Akshardham temple attack: Main accused terrorist Yasin Butt arrested in J&K;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.