ഡൽഹിയിൽ 20 കോവിഡ് ഹോട്ട്സ്പോട്ടുകൾ; വീടിന് പുറത്തിറങ്ങാൻ മാസ്ക് നിർബന്ധം

ന്യൂഡൽഹി: ഡൽഹിയിൽ 20 മേഖലകളെ കോവിഡ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചതായും ഇവിടങ്ങളിൽനിന്ന് ആളുകൾക്ക് പുറത് തേക്കോ അകത്തേക്കോ പ്രവേശനം ഉണ്ടായിരിക്കില്ലെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. പ്രശസ്തമായ സദാർ ബസാർ ഉൾപ്പെടെയുള്ള മേഖലകളെയാണ് ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹോട്ട്സ്പോട്ട് മേഖലകളിൽ അവശ്യസാധനങ്ങളുടെ ലഭ്യത സർക്കാർ ഉറപ്പുവരുത്തും.

സംസ്ഥാനത്ത് ജനങ്ങൾക്ക് പുറത്തിറങ്ങാൻ മാസ്ക് നിർബന്ധമാക്കുകയും ചെയ്തു. നേരത്തെ മഹാരാഷ്ട്രയിലും മാസ്ക് നിർബന്ധമാക്കിയിരുന്നു. തുണി കൊണ്ടുള്ള മാസ്കുകളും ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വൈകീട്ട് അറിയിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വൈകീട്ട് ചേർന്ന അവലോകനയോഗം സംസ്ഥാനത്തെ സാഹചര്യങ്ങൾ ചർച്ച ചെയ്തു. ഡൽഹിയിൽ 576 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഒമ്പത് പേർ മരിക്കുകയും 21 പേർ രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - 20 Coronavirus Hotspots Sealed In Delhi, Masks Made Compulsory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.