ഒരു പുരുഷനെ വിവാഹം കഴിച്ച്​ രണ്ട്​ സ്ത്രീകൾ; ദിവസങ്ങൾ വീതിച്ചെടുക്കാൻ കരാറും

ഗ്വാളിയോർ: ആഴ്‌ചയിൽ മൂന്ന് ദിവസം വീതം വീതിച്ച് രണ്ട് വീടുകളിൽ സമാധാനത്തോടെ ജീവിക്കാൻ തീരുമാനിച്ച് പുരുഷനും രണ്ട്​ ഭാര്യമാരും. ഏഴാം ദിവസം ഭർത്താവിന്​ ഇഷ്ടമുള്ള ഭാര്യക്കൊപ്പം കഴിയാം. ഗ്വാളിയോർ നഗരത്തിലാണ്​ സംഭവം. എന്നാൽ, ഹിന്ദു വിവാഹനിയമപ്രകാരം കരാർ നിയമവിരുദ്ധമാണെന്ന്​ ഗ്വാളിയോർ നഗരത്തിലെ കുടുംബ കോടതിയുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന അഭിഭാഷകനും കൗൺസിലറുമായ ഹരീഷ് ദിവാൻ പറഞ്ഞു. കോവിഡ്​ പകർച്ചവ്യാധിക്കാലത്താണ്​ വീട്ടിൽപോകാൻ കഴിയാത്ത എഞ്ചിനീയർ ഗുരുഗ്രാമിലെ സഹപ്രവർത്തകയെ വിവാഹം കഴിച്ച്​ കൂടെ താമസിച്ചത്​. 2018ൽ ഗ്വാളിയോർ സ്വദേശിയായ ഒരു സ്ത്രീയുമായി ആദ്യ വിവാഹം നടന്നിരുന്നു.

കോവിഡ്​ കാലമായപ്പോൾ ഇവരെ രക്ഷിതാക്കളുടെ അടുത്തേക്ക്​ പറഞ്ഞയച്ചു. ശേഷമാണ്​ ഗുരുഗ്രാമിലെത്തി വിവാഹം കഴിച്ചത്​. കുറേകാലമായി ഭർത്താവ്​ മടങ്ങിവരാത്തതിനെ തുടർന്ന്​ ആദ്യഭാര്യ ഗുരുഗ്രാമിലെത്തി. അതിനിടെ യുവാവിന്​ സഹപ്രവർത്തകയിൽ പെൺകുഞ്ഞ്​ ജനിക്കുകയും ചെയ്തിരുന്നു. ഇയാളുടെ രണ്ടാം വിവാഹത്തിന്റെ പേരിൽ ആദ്യഭാര്യ പരസ്യമായി യുവാവുമായി വഴക്കിടുകയും ഓഫീസിൽ പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് അവർ നീതിക്കായി ഗ്വാളിയോറിലെ കുടുംബ കോടതിയെ സമീപിച്ചു. പിന്നീട് ഭർത്താവിനെ ഗ്വാളിയോറിലേക്ക് വിളിപ്പിച്ചു. അദ്ദേഹത്തെ ഉപദേശിക്കാൻ ശ്രമിച്ചെങ്കിലും രണ്ടാമത്തെ സ്ത്രീയെ ഉപേക്ഷിക്കാൻ ഇയാൾ തയ്യാറായില്ല. തുടർന്നാണ്​ ഇവർ മൂവരും ചേർന്ന്​ കരാറിൽ എത്തിയത്​. 

Tags:    
News Summary - 2 Women Married To Same Man Reach An "Agreement" To Split Days With Him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.