Posted On
date_range Updated On
date_range കശ്മീരിലെ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചു
കാശ്മീർ: പുൽവാമ ജില്ലയിലെ ത്രാലിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ രണ്ട് ഭീകര രെ വധിച്ചതായാണ് റിപ്പോർട്ട്. ത്രാലിലെ ഒരു വീട്ടിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ രാത്രി മുതലാണ് സേന തിരച്ചിൽ ആരംഭിച്ചത്. ഇതിനിടെ സേനയും ഭീകരരും തമ്മിൽ വെടിവെപ്പുണ്ടാവുകയായിരുന്നു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. പ്രദേശത്തെ ഇൻറർനെറ്റ് സേവനമടക്കം നിർത്തലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.