പാഠപുസ്തകങ്ങളിൽ ആർ.എസ്.എസ് സ്ഥാപകന്‍റെ പ്രസംഗം; കർണാടകയിൽ പ്രതിഷേധം ശക്തം

ബംഗളൂരു: സ്കൂൾ പാഠപുസ്തകങ്ങളിൽ ആർ.എസ്.എസ് സ്ഥാപകൻ കെ.ബി. ഹെഡ്ഗേവാറുടെ പ്രസംഗം ഉൾപ്പെടുത്താനുള്ള കർണാടക സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ, ഓൾ ഇന്ത്യ സേവ് എഡ്യുക്കേഷൻ കമ്മറ്റി എന്നീ സംഘടനകളാണ് സർക്കാറിനെതിരെ രംഗത്തുവന്നത്.

പത്താം ക്ലാസിലെ അധ്യായത്തിൽ നിന്ന് സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങിനെക്കുറിച്ചുള്ള ഭാഗങ്ങൾ എടുത്തുക്കളഞ്ഞ് ഹെഡ്ഗേവാറിന്‍റെ പ്രസംഗം ഉൾപ്പെടുത്തുന്നത് എന്തിനാണെന്നാണ് ഇവരുടെ ചോദ്യം.

അതേസമയം, കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് പ്രതിഷേധങ്ങൾക്കെതിരെ രംഗത്തു വന്നു.

ടിപ്പു സുൽത്താനെ കുറിച്ചുള്ള അധ്യായങ്ങളെ എന്തുകൊണ്ട് നേരത്തെ ആരും എതിർത്തില്ലെന്നും ഹെഡ്ഗേവാറിന്‍റെ പ്രസംഗം ഉൾപ്പെടുത്തുന്നതിൽ എന്തിനാണ് പ്രതിഷേധമെന്നും മന്ത്രി ചോദിച്ചു. ആർക്കെങ്കിലും എതിർപ്പ് ഉണ്ടെങ്കിൽ സർക്കാറിനെ സമീപിക്കാമെന്നും മന്ത്രി നാഗേഷ് കൂട്ടിച്ചേർത്തു.

Tags:    
News Summary - 2 student groups object to Karnataka govt's decision to add RSS founder Hedgewar's speech in Kannada textbooks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.